തിരിച്ചുവരാനൊരുങ്ങി ജെറ്റ് എയർവെയ്സ്; അടുത്ത വർഷം തുടക്കത്തിൽ സര്‍വീസ് പുനരാരംഭിക്കും
text_fieldsവിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്നു. 2022െൻറ തുടക്കത്തില്‍ ന്യൂഡല്‍ഹി-മുംബൈ റൂട്ടില്‍ വിമാനം പറത്തി ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷം പകുതിയോടെ രാജ്യാന്തര സര്‍വീസ് തുടങ്ങാനും ആലോചിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
കനത്ത നഷ്ടത്തെ തുടര്‍ന്ന് 2019 ലാണ് ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. ജെറ്റ് എയര്‍വെയ്‌സിനെ മടക്കിക്കൊണ്ടുവരുന്നതിനുള്ള നവീകരണ പദ്ധതിക്ക് ജൂണിലാണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അനുമതി നല്‍കിയത്.
വരും മാസങ്ങളില്‍ കടം കൊടുത്തുതീര്‍ക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. മൂന്ന് വര്‍ഷം കൊണ്ട് 50ലധികം വിമാനങ്ങളുള്ള കമ്പനിയായി ജെറ്റ് എയര്‍വെയ്‌സിനെ മാറ്റാനാണ് പദ്ധതി. നിലവിലുണ്ടായിരുന്ന എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റിെൻറ (എഒസി) റീവാലിഡേഷൻ നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.