ലാൻഡിങ്ങിനിടെ ജെറ്റ് എയർവേസ് വിമാനം ട്രക്കിൽ ഇടിച്ചു
text_fieldsഡൽഹി: ലാൻഡിങ്ങിനിടെ ജെറ്റ് എയർവേസ് വിമാനം ട്രക്കിൽ ഇടിച്ചു. ദുബൈയിൽനിന്ന് 133 യാത്രക്കാരുമായെത്തിയ വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ട വാഹനത്തിൽ ഇടിച്ചത്. ആർക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജെറ്റ് എയർവേസ് അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് സംഭവം. റൺവേയിലൂടെ മുന്നോട്ടുനീങ്ങിയ വിമാനത്തിെൻറ വലതു ഭാഗത്തെ ചിറകാണ് ട്രക്കിൽ ഇടിച്ചത്. ഇന്ധനടാങ്ക് ഇൗ ഭാഗത്തായിരുന്നെങ്കിലും പൊട്ടിത്തെറി ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. 125 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അതേസമയം, ലഖ്നോയിലെ അമോസി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ജെറ്റ് എയർവേസ് വിമാനം സാേങ്കതിക തകരാർ മൂലം തിരിച്ചിറക്കി. 71 യാത്രക്കാരുമായി ഞായറാഴ്ച പുലർച്ചെ 6.26ന് ഡൽഹിയിലേക്ക് പറന്ന വിമാനമാണ് ലാൻഡിങ് ഗിയറിെൻറ തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കിയത്. ആർക്കും പരിക്കില്ല. വൈകീേട്ടാടെ 26 യാത്രക്കാരുമായി വിമാനം ഡൽഹിക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.