Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right13 അന്താരാഷ്​ട്ര...

13 അന്താരാഷ്​ട്ര റൂട്ടുകളിലേക്കുള്ള സർവീസ്​ റദ്ദാക്കി ജെറ്റ്​ എയർവേയ്​സ്​

text_fields
bookmark_border
13 അന്താരാഷ്​ട്ര റൂട്ടുകളിലേക്കുള്ള സർവീസ്​ റദ്ദാക്കി ജെറ്റ്​ എയർവേയ്​സ്​
cancel

ന്യൂഡൽഹി: 13 അന്താരാഷ്​ട്ര റൂട്ടുകളിലേക്കുള്ള സർവീസ്​ റദ്ദാക്കി ജെറ്റ്​ എയർവേയ്​സ്​. ഏപ്രിൽ അവസാനം വരെയാണ്​ സ ർവീസുകൾ റദ്ദാക്കിയിരിക്കുന്നത്​. വാടകക്കെടുത്ത വിമാനങ്ങൾ നിലത്തിറക്കിയത്​ മൂലമാണ്​ നിലവിലെ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്​.

ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ്​ റദ്ദാക്കിയവയിൽ ഭൂരിഭാഗവും. പൂണെ-സിംഗപ്പൂർ, പൂണെ-അബുദാബി തുടങ്ങിയ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു​. മുംബൈ-മാഞ്ചസ്​റ്റർ റൂട്ടിലെ സർവീസും​ ജെറ്റ്​ എയർവേയ്​സ്​ റദ്ദാക്കിയിട്ടുണ്ട്​​.

ജെറ്റ്​ എയർവേയ്​സിലെ പൈലറ്റുമാർ ഏപ്രിൽ ഒന്ന്​ മുതൽ സമരം തുടങ്ങുമെന്ന്​ അറിയിച്ചിരുന്നു. ഇവരുടെ സമരം കൂടി തുടങ്ങുന്നതോടെ കടുത്ത പ്രതിസന്ധിയിലേക്കാവും വിമാന കമ്പനി എത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysmalayalam newsRoute Suspend
News Summary - Jet Airways Suspends Services-India news
Next Story