ബോട്ട് ജെട്ടി തകർന്ന് മൂന്നു മരണം; 12 പേരെ കാണാതായി
text_fieldsഹുഗ്ളി (പശ്ചിമ ബംഗാൾ): ഹുഗ്ളി നദിയിലെ ബോട്ട് ജെട്ടി ഭാഗികമായി തകർന്ന് മൂന്നുപേർ മരിച്ചു. 12 പേരെ കാണാതായി. ബദരേശ്വറിലുണ്ടായ ശക്തമായ വേലിയേറ്റത്തിെൻറ ആഘാതത്തിലാണ് ജെട്ടിയുടെ ഒരു ഭാഗം തകർന്നത്. അപകടം നടന്ന ഉടനെ പ്രദേശവാസികൾ ചെറു ബോട്ടുകളിൽ രക്ഷാപ്രവർത്തനം നടത്തുകയും 18 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി പൊലീസ് സൂപ്രണ്ട് സുകേഷ് ജെയിൻ അറിയിച്ചു.
ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു സ്ത്രീകളടക്കം മൂന്നു േപർ മരിച്ചു. നോർത്ത് 24 പർഗാന ജില്ലയിലെ ശ്യാംനഗറിലേക്കുള്ള യാത്രക്കാർ നദി മുറിച്ചു കടക്കാൻ തേലിനിപാറയിലെ 150 അടി ഉയരത്തിലുള്ള ജെട്ടിയിൽ കാത്തുനിൽക്കുേമ്പാഴാണ് അപകടം. വെള്ളം ഇരച്ചു കയറിയതിനെ തുടർന്ന് മുളകൊണ്ട് നിർമിച്ച ജെട്ടി തകരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.