ബിഹാർ മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ വൻ മോഷണം
text_fieldsപട്ന: ബിഹാർ മുൻ മുഖ്യമന്ത്രിയും പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തെക്കുറിച്ച് പഠനം നടത്തിയ മണ്ഡൽ കമീഷന് നേതൃത്വം നൽകുകയും ചെയ്ത പരേതനായ ബി.പി. മണ്ഡലിെൻറ വീട്ടിൽനിന്ന് അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളും 50,000 രൂപയും മോഷണം പോയി.
മധേപുരയിലെ വസതിയിൽനിന്ന് വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. പണത്തിനും ആഭരണങ്ങൾക്കും പുറമെ ലാപ്ടോപ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയും മോഷണം പോയിട്ടുണ്ട്. വീട്ടുകാർ സമീപ ഗ്രാമത്തിലേക്ക് പോയ സമയത്തായിരുന്നു മോഷണമെന്ന് മണ്ഡലിെൻറ മകനും മുൻ ജെ.ഡി.യു എം.എൽ.എയുമായ മണീന്ദ്ര കുമാർ മണ്ഡൽ പറഞ്ഞു.
സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേരിൽനിന്ന് 80 ശതമാനം മോഷണവസ്തുക്കളും പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.