'എന്ത്, ഝാൻസിറാണിക്കും ജോലിയില്ലെന്നോ'; കങ്കണയെ പരിഹസിച്ച് പ്രശാന്ത്ഭൂഷൻ
text_fieldsജോലിയില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് പകുതി നികുതി മാത്രമാണ് ഇത്തവണ നൽകാനുള്ളതെന്ന നടി കങ്കണ റണാവത്തിെൻറ പ്രസ്താവനയെ പരിഹസിച്ച് ആക്ടിവിസ്റ്റ് പ്രശാന്ത്ഭൂഷൻ. 'എന്ത്, ഝാൻസിറാണിക്കും ജോലിയില്ലെന്നോ'എന്നാണ് ഒറ്റവരി ട്വീറ്റിലൂടെ പ്രശാന്ത് ഭൂഷൻ ചോദിച്ചിരിക്കുന്നത്. കങ്കണയുടെ പ്രസ്താവനയെകുറിച്ചുള്ള വാർത്തയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആയിരക്കണക്കിന് റീ ട്വീറ്റ് ആണ് പോസ്റ്റിന് ലഭിച്ചത്.
താൻ നികുതി അടക്കാൻ വൈകിയതായും ആദ്യമായാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നും കങ്കണ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അടയ്ക്കാൻ വൈകിയതിനാൽ സർക്കാർ ഇതിന് പലിശ ഈടാക്കാൻ പോകുകയാണെന്നും എങ്കിലും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും നടി പറയുന്നു.
കങ്കണയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്
ഉയർന്ന നികുതിയാണ് ഞാൻ അടക്കേണ്ടത്. വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി നൽകുന്നതിനാൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന നടിയും ഞാനാണ്. ജോലിയില്ലാത്തതിനാലാണ് ഇത്തവണ നികുതി അടക്കാൻ വൈകിയത്. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ വൈകിയതിനാൽ സർക്കാർ ഇതിന് പലിശ ഈടാക്കാൻ പോകുകയാണ്. എങ്കിലും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇത് ബുദ്ധിമുട്ടേറിയ സമയമാണ്. പക്ഷേ ഒരുമിച്ചുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.