Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഝാൻസി'റെയിൽവേ...

'ഝാൻസി'റെയിൽവേ സ്​റ്റേഷ​ന്‍റെ പേര് 'വീരാംഗന ലക്ഷ്മിബായ്​' എന്നാക്കണമെന്ന്​ യോഗി സർക്കാർ

text_fields
bookmark_border
ഝാൻസിറെയിൽവേ സ്​റ്റേഷ​ന്‍റെ പേര് വീരാംഗന ലക്ഷ്മിബായ്​ എന്നാക്കണമെന്ന്​ യോഗി സർക്കാർ
cancel

ന്യൂഡൽഹി: 'ഝാൻസി' റെയിൽവേ സ്​റ്റേഷ​ൻറ പേര് 'വീരാംഗന ലക്ഷ്മിബായ്​' എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യ​പ്പെട്ട്​ കേന്ദ്രത്തിന്​ ശിപാർശ സമർപ്പിച്ച്​ യു.പി​ സർക്കാർ.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്​സഭയിൽ അറിയിച്ചതാണിക്കാര്യം. യു.പി സർക്കാറിെൻറ നിർദേശത്തെത്തുടർന്ന്​ ബന്ധപ്പെട്ട ഏജൻസികളുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും അവ ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

റെയിൽവേ മന്ത്രാലയം, തപാൽ വകുപ്പ്, സർവേ ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് എതിർപ്പില്ലാത്തപക്ഷം ഏതെങ്കിലും സ്ഥലത്തി​െൻറയോ സ്​റ്റേഷ​ന്‍റെയോ പേര് മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ അനുമതി നൽകാം.

നിർദിഷ്​ട പേരിന് സമാനമായ പേരിലുള്ള പട്ടണമോ ഗ്രാമമോ തങ്ങളുടെ രേഖകളിൽ ഇല്ലെന്ന് ഈ ഏജൻസികൾ സ്ഥിരീകരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jhansi Railway Station
News Summary - Jhansi Railway Station to be renamed as Veerangana Laxmibai Railway Station
Next Story