Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡിൽ...

ഝാർഖണ്ഡിൽ ജെ.എം.എം-കോൺഗ്രസ് സീറ്റ് ധാരണയായി; സഖ്യം 70 സീറ്റിൽ മൽസരിക്കും

text_fields
bookmark_border
JMM-Congress Rahul and shibu soran
cancel

റാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്‍റെ സീറ്റ് വിഭജനം പൂർത്തിയായതായി ഝാർഖണ്ഡ് മുക്തി മോർച്ച് നേതാവും മുഖ്യമന്ത്രിയുമായ ഷിബു സോറൻ. 81 അംഗ നിയമസഭയിൽ ജെ.എം.എം-കോൺഗ്രസ് സഖ്യം 70 സീറ്റിൽ മൽസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാക്കി സീറ്റുകളിൽ ഇൻഡ്യ സഖ്യത്തിലെ മറ്റ് പാർട്ടികൾ മത്സരിക്കും. ആർ.ജെ.ഡിയുമായും ഇടതുപാർട്ടികളുമായും ചർച്ചകൾ നടന്നു വരികയാണെന്നും സോറൻ വ്യക്തമാക്കി.

2019ലെ തെരഞ്ഞെടുപ്പിലെ യു.പി.എ സഖ്യത്തിൽ ജെ.എം.എം 43 സീറ്റിലും കോൺഗ്രസ് 31 സീറ്റിലും ആർ.ജെ.ഡി ഏഴ് സീറ്റിലുമാണ് മൽസരിച്ചത്. യു.പി.എ സഖ്യം 47 സീറ്റിലും ബി.ജെ.പി 25 സീറ്റിലും വിജയിച്ചു. 2000ൽ ​ഝാ​ർ​ഖ​ണ്ഡ് രൂ​പ​വ​ത്ക​രി​ച്ച ​ശേ​ഷം സ​ഖ്യ​ത്തി​ന് ല​ഭി​ക്കു​ന്ന വ​ൻ വി​ജ​യ​മാ​ണി​ത്.

ബി.​ജെ.​പി​യെ ര​ണ്ടാം സ്ഥാ​ന​ത്താ​ക്കി​യാ​ണ് ജെ.​എം.​എം ഏ​റ്റ​വും വ​ലി​യ ഒ​റ്റ ക​ക്ഷി​യാ​യ​ത്. ഓൾ ഝാർഖണ്ഡ് സ്റ്റുഡൻസ് യൂനിയൻ രണ്ട് സീറ്റിലും എൻ.സി.പി, സി.പി.ഐ (എം.എൽ) എന്നീ പാർട്ടികൾ ഓരോ സീറ്റുകളിലും സ്വതന്ത്രർ രണ്ട് സീറ്റിലും വിജയിച്ചിരുന്നു.

അതേസമയം, എ​ൻ.​ഡി.​എ​യു​ടെ ആ​ദ്യ​ഘ​ട്ട സീ​റ്റു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. 81 സീ​റ്റി​ൽ 68ലും ​ബി.​ജെ.​പി മ​ൽസ​രി​ക്കും. സ​ഖ്യ​ക​ക്ഷി​ക​ളാ​യ സു​ധേ​ഷ് മ​ഹ്തോ​യു​ടെ ഓ​ൾ ഝാ​ർ​ഖ​ണ്ഡ് സ്റ്റു​ഡ​ന്റ്സ് യൂ​നി​യ​ൻ (എ.​ജെ.​എ​സ്.​യു), ജ​ന​താ​ദ​ൾ യു​നൈ​റ്റ​ഡ് (ജെ.​ഡി.​യു), ലോ​ക് ജ​ൻശ​ക്തി പാ​ർ​ട്ടി (രാം ​വി​ലാ​സ്) എ​ന്നി​വ​യാ​ണ് മ​റ്റു 13 സീ​റ്റു​ക​ളി​ൽ മൽസ​രി​ക്കു​ക.

എ.​ജെ.​എ​സ്.​യു പാ​ർ​ട്ടിക്ക് 10 സീ​റ്റ് ലഭിച്ചു. ജി​ത​ൻ റാം ​മാ​ഞ്ചി​യു​ടെ ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച​ക്ക് (എ​ച്ച്.​എ.​എം) ഇ​ത്ത​വ​ണ സീ​റ്റി​ല്ല. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി 79 മ​ണ്ഡ​ല​ങ്ങ​ളി​ലാണ് മ​ത്സ​രി​ച്ചത്.

ഝാർഖണ്ഡിൽ നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hemant SorenCongressJharkhand Mukti MorchaJharkhand Assembly Election 2024
News Summary - Jharkhand Assembly Election 2024: JMM-Congress to contest 70 assembly seats: Hemant Soren
Next Story