Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാ​ർ​ഖ​ണ്ഡി​ൽ 65 %...

ഝാ​ർ​ഖ​ണ്ഡി​ൽ 65 % പോ​ളി​ങ് രണ്ടാംഘട്ടം ന​വം​ബ​ർ 20ന്

text_fields
bookmark_border
ഝാ​ർ​ഖ​ണ്ഡി​ൽ 65 % പോ​ളി​ങ് രണ്ടാംഘട്ടം ന​വം​ബ​ർ 20ന്
cancel

റാ​ഞ്ചി: ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 65 ശ​ത​മാ​നം പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി. 81 അം​ഗ നി​യ​മ​സ​ഭ​യി​ൽ 43 സീ​റ്റി​ലേ​ക്കാ​ണ് ബു​ധ​നാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ബാ​ക്കി സീ​റ്റു​ക​ളി​ൽ ന​വം​ബ​ർ 20നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 23ന് ​വോ​ട്ടെ​ണ്ണും. ഇതിനോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 31 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നടന്നു.

ഝാ​ർ​ഖ​ണ്ഡിൽ 683 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ മ​ത്സ​രി​ച്ച​ത്. ഇ​തി​ൽ 73 പേ​ർ മാ​ത്ര​മാ​ണ് വ​നി​ത​ക​ൾ. 1.37 കോ​ടി വോ​ട്ട​ർ​മാ​ർ​ക്കാ​യി 15,344 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. കാ​ര്യ​മാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ലോ​ഹ​ർ​ദ​ഗ ജി​ല്ല​യി​ലാ​ണ് (73.21) ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളി​ങ്. കേ​ന്ദ്ര നേ​താ​ക്ക​ളെ രം​ഗ​ത്തി​റ​ക്കി ആ​വേ​ശ​ക​ര​മാ​യ പ്ര​ചാ​ര​ണ​മാ​ണ് ഭ​ര​ണ​മു​ന്ന​ണി​യാ​യ ഇ​ൻ​ഡ്യ സ​ഖ്യ​വും പ്ര​തി​പ​ക്ഷ​ത്തെ എ​ൻ.​ഡി.​എ​യും ന​ട​ത്തി​യ​ത്. ഹി​ന്ദു​ത്വ അ​ജ​ണ്ട​ക​ളി​ൽ ഊ​ന്നി​യാ​യി​രു​ന്നു ബി.​ജെ.​പി​യു​ടെ പ്ര​ചാ​ര​ണം. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റം, ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സം​വ​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ബി.​ജെ.​പി നേ​താ​ക്ക​ൾ പ്ര​ചാ​ര​ണ​ത്തി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ത്. ‘ഇ​ൻ​ഡ്യ’ സ​ഖ്യം ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​മാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ വി​ക​സ​ന​വേ​ഗ​ത്തെ ആ​ർ​ക്കും ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ദ് സോ​റ​ൻ എ​ക്സി​ൽ കു​റി​ച്ചു. 2019ൽ 47 ​സീ​റ്റ് നേ​ടി​യാ​ണ് ജെ.​എം.​എം സ​ഖ്യം അ​ധി​കാ​ര​മു​റ​പ്പി​ച്ച​ത്.

വയനാട്ടിലും ചേലക്കരയിലും പോളിങ് ഇടിവ്

ക​ൽ​പ​റ്റ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലും ചേ​ല​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലും പോ​ളി​ങ്ങി​ൽ ഇ​ടി​വ്. വ​യ​നാ​ട്ടി​ൽ 64.72 ശ​ത​മാ​ന​വും ചേ​ല​ക്ക​ര​യി​ൽ 72.77 ശ​ത​മാ​ന​വു​മാ​ണ് ഒടുവിലെ കണക്കനുസിച്ചുള്ള പോ​ളി​ങ്. ക​ഴി​ഞ്ഞ​ത​വ​ണ​ വ​യ​നാ​ട്ടി​ൽ 73.48 ശ​ത​മാ​ന​വും ചേ​ല​ക്ക​ര​യി​ൽ 2021ൽ 77.40 ​ശ​ത​മാ​ന​വു​മാ​ണ് പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വ​യ​നാ​ട്ടി​ൽ ആ​കെ​യു​ള്ള 14,71,742 വോ​ട്ട​ർ​മാ​രി​ൽ 9,52,203 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​കെ​യു​ള്ള 7,25,044 പു​രു​ഷ​ന്മാ​രി​ൽ 4,54,455 പേ​രും 7,46,684 സ്ത്രീ​ക​ളി​ൽ 4,97,745 പേ​രു​മാ​ണ് വോ​ട്ടു​ചെ​യ്ത​ത്. 14 ട്രാ​ൻ​സ്ജ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രി​ൽ മൂ​ന്നു​പേ​രും വോ​ട്ടു​ചെ​യ്തു. ഉ​രു​ൾ​ദു​ര​ന്ത​മു​ണ്ടാ​യ ചൂ​ര​ൽ​മ​ല​യി​ലും മേ​പ്പാ​ടി​യി​ലും പ്ര​ത്യേ​ക ബൂ​ത്തു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. പ്ര​ത്യേ​ക വാ​ഹ​ന​സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി. ഇ​വ​രെ പൂ​ക്ക​ൾ ന​ൽ​കി​യാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി രാ​വി​ലെ ഒ​മ്പ​തു മ​ണി​യോ​ടെ ക​ൽ​പ​റ്റ സെ​ന്റ് ജോ​സ​ഫ് കോ​ൺ​വെ​ന്റ് സ്കൂ​ളി​ലെ ബൂ​ത്ത് സ​ന്ദ​ർ​ശി​ച്ചു. പി​ന്നീ​ട് വൈ​ത്തി​രി ഗ​വ.​എ​ൽ.​പി സ്കൂ​ളി​ലും ല​ക്കി​ടി സ്കൂ​ളി​ലു​മെ​ത്തി. തു​ട​ർ​ന്ന് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പോ​ളി​ങ് ബൂ​ത്തും പു​തു​പ്പാ​ടി ജി.​എം.​എ​ൽ.​പി സ്കൂ​ളി​ലെ ബൂ​ത്തും സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ഉ​ച്ച​ക്ക് ഡ​ൽ​ഹി​ക്ക് മ​ട​ങ്ങി. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ മൊ​കേ​രി​യും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ന​വ്യാ ഹ​രി​ദാ​സും വി​വി​ധ ബൂ​ത്തു​ക​ളി​ലെ​ത്തി വോ​ട്ട​ർ​മാ​രു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ട്ടു.

ചേ​ല​ക്ക​ര​യി​ൽ അ​ങ്ങി​ങ്ങ് ഒ​റ്റ​പ്പെ​ട്ട വാ​ക്ക്ത​ർ​ക്ക​ങ്ങ​ൾ ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. രാ​വി​ലെ ഒ​മ്പ​തി​ന​കം 13 ശ​ത​മാ​നം വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ മ​ണ്ഡ​ല​ത്തി​ൽ ഉ​ച്ച​ക്ക് ര​ണ്ടോ​ടെ പോ​ളി​ങ് 50 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലേ​ക്കു കു​തി​ച്ചു. വൈ​കീ​ട്ട് ആ​റി​ന​കം 72.42 ശ​ത​മാ​നം ആ​ളു​ക​ൾ വോ​ട്ട് ചെ​യ്തു. ആ​റി​നു​ശേ​ഷ​വും മി​ക്ക ബൂ​ത്തു​ക​ളി​ലും നീ​ണ്ട വ​രി ദൃ​ശ്യ​മാ​യി​രു​ന്നു.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പ് രാ​വി​ലെ ഏ​ഴി​നു​ത​ന്നെ ദേ​ശ​മം​ഗ​ലം കൊ​ണ്ട​യൂ​ർ വി​ദ്യാ​സാ​ഗ​ർ ഗു​രു​കു​ലം സ്കൂ​ളി​ലെ​ത്തി വോ​ട്ട് ചെ​യ്തു. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കെ. ​ബാ​ല​കൃ​ഷ്ണ​ൻ തി​രു​വ​ല്വാ​മ​ല പ​ഞ്ചാ​യ​ത്ത് പാ​മ്പാ​ടി സ്കൂ​ളി​ലെ​ത്തി രാ​വി​ലെ വോ​ട്ടു​ചെ​യ്തു. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന് വോ​ട്ട് ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലാ​യ​തി​നാ​ൽ വോ​ട്ട് ചെ​യ്യാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JharkhandJharkhand Assembly Election 2024
News Summary - Jharkhand Assembly Election First Phase Polling
Next Story