ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിൽ; ആദ്യ ഘട്ടം നവംബർ 30ന്
text_fieldsന്യൂഡൽഹി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ. നവംബർ 30നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ഡിസംബർ 23ന് ഫലം പ്രഖ്യാപിക്കും. ബി.ജെ.പിയാണ് ഝാർഖണ്ഡിൽ നിലവിൽ ഭരണത്തിലിരിക്കുന്നത്.
ഡിസംബർ ഏഴിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ഡിസംബർ 12ന് മൂന്നാം ഘട്ടവും ഡിസംബർ 16, 20 തീയതികളിൽ നാല്, അഞ്ച് ഘട്ടങ്ങളിലെ വോട്ടെടുപ്പും നടക്കും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ അറിയിച്ചു.
ജനുവരി അഞ്ചിനാണ് ഝാർഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ആദായ നികുതി ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ചെലവുകൾ കർശനമായി നിരീക്ഷിക്കുമെന്നും കമീഷൻ പറഞ്ഞു.
2014ലെ തെരഞ്ഞെടുപ്പിൽ 81 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 35 സീറ്റും സഖ്യകക്ഷിയായ എ.ജെ.എസ്.യുവിന് 17 സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസ് വെറും ആറ് സീറ്റിൽ മാത്രമായി ഒതുങ്ങിയിരുന്നു. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ ഏറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഝാർഖണ്ഡ് തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.