സി.ബി.ഐക്കുള്ള അനുമതി പിൻവലിച്ച് ഝാർഖണ്ഡ്
text_fieldsന്യൂഡൽഹി: ഝാർഖണ്ഡിൽ അന്വേഷണം നടത്താനായി സി.ബി.ഐക്ക് നൽകിയ അനുമതി പിൻവലിച്ച് സംസ്ഥാന സർക്കാർ. ഇത് എട്ടാമത്തെ സംസ്ഥാനമാണ് സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള അനുമതി പിൻവലിക്കുന്നത്. നേരത്തെ മഹാരാഷ്ട്രയും കേരളവും പോലുള്ള സംസ്ഥാനങ്ങളും അന്വേഷണം നടത്താനുള്ള അനുമതി പിൻവലിച്ചിരുന്നു.
ഇനി ഝാർഖണ്ഡിൽ സി.ബി.ഐക്ക് അന്വേഷണം നടത്തണമെങ്കിൽ സംസ്ഥാന സർക്കാറിൻെറ മുൻകൂർ അനുമതി വാങ്ങണം. 1996 മുതൽ നില നിന്നിരുന്ന ഉത്തരവാണ് ഹേമന്ദ് സോറൻെറ നേതൃത്വത്തിലുള്ള സർക്കാർ പിൻവലിച്ചത്. പശ്ചിമബംഗാൾ, രാജസ്ഥാൻ, ചത്തീസ്ഗഢ്, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളാണ് സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള അനുമതി പിൻവലിച്ചത്.
കേസുകളിൽ അനാവശ്യമായി സി.ബി.ഐ ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ചാണ് മിക്ക സംസ്ഥാനങ്ങളും കേന്ദ്ര അന്വേഷണ ഏജൻസിക്ക് നൽകിയ അനുമതി റദ്ദാക്കിയത്. മഹാരാഷ്ട്രയിൽ സുശാന്ത് സിങ് രജ്പുത്തിൻെ മരണത്തിലുൾപ്പടെ സി.ബി.ഐയുടെ ഇടപെടലുകൾ വിവാദത്തിന് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.