Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡ്​ ബി.ജെ.പി...

ഝാർഖണ്ഡ്​ ബി.ജെ.പി വക്താവ്​ പാർട്ടി വിട്ടു

text_fields
bookmark_border
Praveen-Prabhakar
cancel

റാഞ്ചി: ഝാർഖണ്ഡിലെ ബി.ജെ.പി നേതാവും വക്താവുമായ പ്രവീൺ പ്രഭാകർ പാർട്ടി വിട്ട്​ മേഘാലയ മുഖ്യമന്ത്രി കോൺറാഡ്​ സാങ്​മയുടെ നാഷണലിസ്​റ്റ്​ പീപ്പിൾസ്​ പാർട്ടിയിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ്​ നൽകിയതുമായി ബന്ധ​പ്പെട്ട അതൃപ്​തിയാണ്​ പാർട്ടി വിടാൻ കാരണം. ഇൗ മാസം 20ന്​ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നള നിയോജക മണ്ഡലത്തിൽ നിന്ന്​ പ്രവീൺ പ്രഭാകർ ജനവിധി തേടും.

കഴിഞ്ഞ അഞ്ച്​ വർഷമായി ബി.ജെ.പിയുമായി ​േചർന്ന്​ പ്രവർത്തിക്കുന്ന പ്രവീൺ പ്രഭാകർ ആൾ ഝാർഖണ്ഡ്​ സ്​റ്റുഡൻറ്​സ്​ യൂണിയ​​െൻറ(എ.ജെ.എസ്​.യു) സ്ഥാപക അംഗം കൂടിയാണ്​. 2014ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എ.ജെ.എസ്​.യു ബി.ജെ.പിയുമായി ചേർന്ന്​ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇത്തവണ വെവ്വേറെയായാണ്​ തെരഞ്ഞെടുപ്പിനെ നേരിട്ടത്​.

പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്​ ഷായിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിച്ചു. എന്നാൽ ഝാർഖണ്ഡിൽ ബി.ജെ.പി ആത്മ പരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി​.

പ്രവീൺ പ്രഭാകർ പാർട്ടി പ്രവേശനത്തോടെ ഝാർഖണ്ഡിലും മറ്റ്​ സംസ്ഥാനങ്ങളിലേക്കും പാർട്ടിയുടെ വളർച്ച സാധ്യമാവുമെന്ന്​ കോൺറാഡ്​ സാങ്​മ പ്രത്യാശ പ്രകടിപ്പിച്ചു. പാർട്ടി വടക്കേ ഇന്ത്യയിൽ മാത്രം ഒതുങ്ങാതെ ദേശീയ പാർട്ടി എന്ന നിലയിൽ ഇന്ത്യയിലെ മറ്റ്​ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നായിരുന്നു ത​​െൻറ പിതാവ്​ പി.എ സാങ്​മ കണ്ട സ്വപ്​നം. സാങ്​മയുടെ സ്വപ്​നം സാക്ഷാത്​ക്കരിക്കാൻ എല്ലാവരും ഒത്തൊരുമിച്ച്​ നിൽക്കണമെന്നും കോൺറാഡ്​ സാങ്​മ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jharkhandmalayalam newsindia newsNPPBJPPraveen Prabhakar
News Summary - Jharkhand BJP Leader Quits -india news
Next Story