ആദിവാസിയായതുകൊണ്ടാണ് സഹോദരനെ വേട്ടയാടുന്നത്; ഇ.ഡി സമൻസ് കേസിൽ പ്രതികരിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ സഹോദരി
text_fieldsഒഡീഷ: ഇ.ഡി സമൻസ് കേസിനോട് പ്രതികരിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ സഹോദരി അഞ്ജലി സോറൻ. തന്‍റെ സഹോദരൻ ഒരു ആദിവാസിയായതുകൊണ്ടാണ് സർക്കാർ അദ്ദേഹത്തെ വേട്ടയാടുന്നതെന്ന് അഞ്ജലി സോറൻ ആരോപിച്ചു. സർക്കാർ ഒരു വശത്ത് ആദിവാസികളുടെ ഉന്നമനത്തിനായി ദ്രൗപതി മുർമുവിനെ പ്രസിഡന്‍റാക്കി. മറു വശത്ത് തങ്ങളെ പോലുള്ളവർ വേട്ടയാടുകയാണ്.- അഞ്ജലി പറഞ്ഞു. ഝാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാർ ആദിവാസി സർക്കാരാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം വേട്ടയാടപ്പെടുന്നത്.
ഹേമന്തിന്‍റെ സർക്കാർ തുടർന്നാൽ ബി.ജെ.പിക്ക് ആദിവാസികളുടെ വോട്ട് ലഭിക്കില്ല. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അഞ്ജലി പറഞ്ഞു. ഝാർഖണ്ഡ് മുഖ്യമന്ത്രിക്ക് ഇ.ഡി അയച്ച ഏഴ് സമൻസുകളെ കുറിച്ച് ചോദിച്ചപ്പോൾ അതിനെ കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു അഞ്ജലിയുടെ മറുപടി.
അതിനിടെ, ഇ.ഡി കേസിനെ തുടർന്ന് ഹേമന്ദ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നിറങ്ങിയാൽ ഭാര്യ കൽപ്പനാ സോറൻ അടുത്ത മുഖ്യമന്ത്രിയാകുമെന്ന ഊഹാപോഹങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ വേണ്ടി വന്നാൽ അങ്ങനെയുണ്ടാകും എന്നാണ് പ്രതികരിച്ചത്.
കഴിഞ്ഞ ആഴ്ച ജാർഖണ്ഡ് മുഖ്യമന്ത്രിക്ക് 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥ പ്രകാരം കാരണം കാണിക്കൽ ആവശ്യപ്പെട്ട് ഏഴാമത് സമൻസ് അയച്ചിരുന്നു.ഇത് വരെ മറുപടി നൽകാത്തതിനെ തുടർന്ന് കാരണം ബോധിപ്പിക്കാനുള്ള ഹേമന്ദിന്‍റെ അവസാനത്തെ അവസരമാണിതെന്ന് ഏജൻസി പറഞ്ഞു. എന്നാൽ താൻ അയച്ച കത്തിൽ ഇ.ഡിക്ക് ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും നൽകിയിട്ടുണ്ടെന്ന് സോറൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.