കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: കെ.എൻ. ത്രിപാഠി പത്രിക നൽകി
text_fieldsന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഝാർഖണ്ഡിൽ നിന്നുള്ള നേതാവ് കെ.എൻ. ത്രിപാഠി ഇന്ന് പത്രിക നൽകി. മത്സരരംഗത്തുണ്ടാകുമെന്നും പാർട്ടി നേതാക്കളുടെ തെരഞ്ഞെടുപ്പ് എന്തു തന്നെയായാലും ബഹുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ ശശി തരൂരും മല്ലികാർജുൻ ഖാർഗെയുമായാണ് മത്സരരംഗത്തുള്ള പ്രധാനികൾ. ഇരുവരും പത്രിക സമർപ്പിക്കാനെത്തിക്കഴിഞ്ഞു.
ശശി തരൂർ മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അവസാന നിമിഷത്തിലാണ് മല്ലികാർജുൻ ഖാർഗെ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായത്. നെഹ്റു കുടുംബത്തിന്റെയും ഹൈകമാൻഡിന്റെയും പിന്തുണയോടെയാണ് ഖാർഗെയുടെ സ്ഥാനാർഥിത്വം.
ഇന്ന് വൈകീട്ട് മൂന്ന് മണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനാവുക. ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ്. 19ന് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.