സർക്കാർ അക്രമികൾക്ക് സംരക്ഷണം നൽകുന്നു– ഝാർഖണ്ഡിലെ സ്ത്രീകൾ
text_fieldsന്യൂഡൽഹി: പശുവിെൻറ പേരിലുള്ള ആക്രമണം അഴിച്ചുവിടുന്നവർക്ക് സർക്കാറും പൊലീസും സംരക്ഷണം നൽകുകയാണെന്ന് ഝാർഖണ്ഡിലെ സ്ത്രീകൾ. മാട്ടിറച്ചി കൈവശംെവച്ചെന്നാരോപിച്ച് വ്യാഴാഴ്ച ഗോ രക്ഷക ഗുണ്ടകൾ രാംഗഢ് ജില്ലയിലെ ബാജർട്ടൻഡിെല ആലിമുദ്ദീൻ അൻസാരിയെ തല്ലിക്കൊല്ലുകയും വാഹനം തീവെക്കുകയും ചെയ്തിരുന്നു. പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ലെന്നും ഇവർ പറഞ്ഞു.
പശുവിെൻറ പേരിൽ ദിവസങ്ങൾക്കുമുമ്പ് സംസ്ഥാനത്ത് ഗോ രക്ഷക ഗുണ്ടകൾ മുസ്ലിം കർഷകനെ ക്രൂരമായി മർദിക്കുകയും വീട് തീവെക്കുകയും െചയ്തിരുന്നു. സർക്കാറിെൻറ സഹായത്തോടെയായിരുന്നു ആക്രമണമെന്ന് കൊല്ലപ്പെട്ട ആലിമുദ്ദീൻ അൻസാരിയുടെ ഭാര്യ മമിനാ ഖംതൂൻ പറഞ്ഞു. പുറത്തുപോയ പുരുഷന്മാർ വീടുകളിൽ തിരിച്ചെത്തുംവരെ സ്ത്രീകൾക്ക് ഭയമാണെന്നും അവർ പറഞ്ഞു. തങ്ങളുടെ ഭക്ഷണശീലത്തിൽ ഇടപെടാൻ ഒരു പ്രത്യേകവിഭാഗത്തിന് എന്താണിത്ര താൽപര്യമെന്ന് ഗ്രാമവാസിയായ ആബിദ ഖാംതൂം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.