ആൾക്കൂട്ടക്കൊല ലോക്സഭയിൽ; ഞങ്ങൾക്ക് പഴയ ഇന്ത്യ മതി -ഗുലാംനബി
text_fieldsന്യൂഡൽഹി: കശാപ്പുശാലയായും അതിക്രമങ്ങളുടെ കേന്ദ്രമായും ഝാർഖണ്ഡ് മാറിയെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് ല ോക്സഭയിൽ പറഞ്ഞു. മോഷ്ടാവെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി മുസ ്ലിം യുവാവ് മരിച്ച സംഭവം ലോക്സഭയിൽ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദലിതരും മുസ്ലി ംകളും ഝാർഖണ്ഡിൽ ആഴ്ചതോറും കൊല്ലപ്പെടുകയാണ്. സബ്കാ സാത്ത്, സബ്കാ വികാസ് നടപ്പിലാകണമെങ്കിൽ ജനങ്ങൾ ബാക്കിയുണ്ടാകണം. പഴയ ഇന്ത്യയിൽ ശത്രുത ഉണ്ടായിരുന്നില്ല, വിദ്വേഷവും വെറുപ്പും ആൾക്കൂട്ടക്കൊലയും ഉണ്ടായിരുന്നില്ല. നിങ്ങൾ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ ഞങ്ങൾക്ക് വേണ്ട. ഞങ്ങൾക്ക് സ്നേഹവും സഹവർത്തിത്വവും നിലനിന്നിരുന്ന പഴയ ഇന്ത്യ മതി -ഗുലാം നബി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഗുലാംനബിയുടെ വിമർശനം. ഈ മാസം 18നാണ് ഝാർഖണ്ഡിലെ ഖർസവാൻ ജില്ലയിൽ തബ്രിസ് അൻസാരി (24) എന്ന യുവാവിന് ആൾക്കൂട്ടത്തിെൻറ കൊടിയ മർദനമേറ്റത്. വലിയ വടികൊണ്ട് അടിക്കുന്നതും അൻസാരി അവരോട് തന്നെ വെറുതെവിടൂവെന്ന് യാചിക്കുന്നതുമുള്ള വീഡിയോ പുറത്തുവന്നിരുന്നു. മറ്റൊരു വിഡിയോയിൽ ജയ് ശ്രീരാം എന്നും ജയ് ഹനുമാൻ എന്നും വിളിപ്പിക്കുന്നുണ്ട്.
18 മണിക്കൂറിലേറെ യുവാവിനെ തടഞ്ഞുവെച്ച് മർദിച്ച ശേഷം പൊലീസിന് കൈമാറുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അൻസാരിയെ ശനിയാഴ്ചയാണ് ആശുപത്രിയിലെത്തിച്ചത്. അവിടെവെച്ച് സ്ഥിതി വഷളായി മരിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.