ഝാർഖണ്ഡ് നിയമസഭയിൽ നമസ്കാര മുറി; പ്രതിഷേധവുമായി ബി.ജെ.പി
text_fieldsറാഞ്ചി: ഝാർഖണ്ഡ് നിയമസഭയിൽ നമസ്കാര മുറി അനുവദിച്ച സംഭവത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സഭാ നടപടികൾ തടസ്സപ്പെടുത്തി ബി.ജെ.പി എം.എൽ.എമാർ. 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കിയും ഹനുമാൻ ചാലിസ ജപിച്ചും എത്തിയ ഇവർ എല്ലാ ചൊവ്വാഴ്ചയും 30 മിനിറ്റ് ഹനുമാൻ ചാലിസക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ടു. സഭ തുടങ്ങുംമുെമ്പ പ്രതിപക്ഷമായ ബി.ജെ.പി എം.എൽ.എമാർ കവാടത്തിനു മുന്നിൽ സമരവുമായി എത്തി. സഭാ നടപടികൾ തുടങ്ങിയ ഉടൻ പ്രതിഷേധം ശക്തമാക്കിയതോടെ ഉച്ചവരെ സഭ നിർത്തിവെച്ചു. പിന്നീട് പുനരാരംഭിച്ചെങ്കിലും നടുത്തളത്തിലിറങ്ങിയ ബി.ജെ.പി പ്രതിനിധികൾ തടസ്സപ്പെടുത്തിയതിനിടെ മറ്റു വിഷയങ്ങളിൽ ചർച്ച നടത്തി.
സഭയുടെ 348ാം നമ്പർ മുറിയിൽ ഈ മാസം രണ്ടിനാണ് സ്പീക്കർ നമസ്കാരം അനുവദിച്ചത്. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട ബി.ജെ.പി സഭാ പരിസരത്ത് ഹനുമാൻ ക്ഷേത്രവും മറ്റു ആരാധനാലയങ്ങളും നിർമിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.