അനധികൃത ഖനനം; ഝാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറിയെ ഇ.ഡി ചോദ്യം ചെയ്യും
text_fieldsഝാർഖണ്ഡ്: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥയും സംസ്ഥാന ഖനന വകുപ്പ് സെക്രട്ടറിയുമായ പൂജ സിംഗാളിനെ ചൊവ്വാഴ്ച എൻഫോഴ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. ഇതേ കേസുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവിനെ ഞായറാഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു.
രണ്ട് പേരുടെയും ചാർട്ടേഡ് അക്കൗണ്ടന്‍റായ സുമൻ കുമാറിനെ കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. 19.31 കോടി രൂപയും ചില രേഖകളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പൂജയുടെ ഭർത്താവിന്‍റെ ബാങ്ക് അക്കൗണ്ടും സുമൻ കുമാർ കൈകാര്യം ചെയ്തതായാണ് വിവരം.
റാഞ്ചി ഉൾപ്പെടെ 18 ഓളം സ്ഥലങ്ങളിൽ ഇ.ഡി വെള്ളിയാഴ്ച പരിശോധന നടത്തി. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഖനന വകുപ്പിന്‍റെ ചുമതലയെന്നത് വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.