Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡ് ജഡ്ജിയെ...

ഝാർഖണ്ഡ് ജഡ്ജിയെ വാഹനമിടിച്ച്​ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് മരണംവരെ കഠിനതടവ്

text_fields
bookmark_border
Uttam Anand, Jharkhand Judge
cancel
camera_alt

1. ജഡ്​ജി ഉത്തം ആനന്ദിനെ​​ ഓ​ട്ടോറിക്ഷ ഇടിക്കുന്ന ചിത്രം 2. ജഡ്​ജി ഉത്തം ആനന്ദ്

ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്​ജി ഉത്തം ആനന്ദിനെ​​ ഓ​ട്ടോറിക്ഷ ഇടിച്ച്​ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് മരണംവരെ കഠിനതടവ്. ഓട്ടോ ഡ്രൈവർമാരായ ലഖൻ വർമ, രാഹുൽ വർമ എന്നിവരെയാണ് ജീവിതാവസാനം വരെ ശിക്ഷിച്ചത്. ധൻബാദിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി.

ജൂലൈ 29ന് ധൻബാദ്​ ജില്ല കോടതിക്ക്​ സമീപം രൺധീർ വർമ ചൗക്കിൽ മജിസ്​ട്രേറ്റ് കോളനിക്ക്​ സമീപത്തു​ വെച്ചാണ് ജസ്റ്റിസ് ഉത്തം ആനന്ദിനെ വാഹനം ഇടിച്ചത്​. ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ ഓ​ട്ടോറിക്ഷ ഡ്രൈവറും കൂട്ടാളിയും അറസ്റ്റിലായി.​ മണിക്കൂറുകൾക്ക്​ മുമ്പ്​​ മോഷണം പോയ വാഹനമാണ്​ അപകടമുണ്ടാക്കിയതെന്നാണ്​​ റിപ്പോർട്ട്​​.

കാലിയായി കിടക്കുന്ന റോഡിലുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങൾ സംഭവം കൊലപാതകമാണെന്ന തരത്തിൽ സംശയങ്ങൾ ഉയർത്തിയിരുന്നു​. പ്രഭാത നടത്തത്തിനിടെ ജഡ്ജിയുടെ സമീപത്തേക്ക് വന്ന വാഹനം പിന്നിൽ നിന്ന് ഇടിച്ചിടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് അപകടത്തിൽ​ ദുരൂഹതയുണ്ടെന്ന്​ തെളിഞ്ഞത്​. അപകടത്തിന്‍റെ ദൃശ്യങ്ങൾ സമീപത്ത്​ നിന്ന്​ ഒരാൾ വിഡിയോയിൽ പകർത്തിയിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ഇതോടെ ഝാർഖണ്ഡ്​ ഹൈകോടതി സ്വമേധയാ കേസെടുത്തു. രാജ്യത്തെ ഞെട്ടിച്ച സംഭവം പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിച്ചത്. തുടർന്ന് കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സി.ബി.ഐക്ക്​ കൈമാറാൻ​ ഝാർഖണ്ഡ്​ സർക്കാർ തീരുമാനിക്കുകയായിരുന്നു.

സംഭവത്തിൽ പഥാർധി പൊലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻചാർജ് ഉമേശ് മാഞ്ചിയെയാണ് കൃത്യവിലോപത്തിന് അന്വേഷണ വിധേയമായി സർവീസിൽ സസ്പെൻഡ് ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നാലെ സമയബന്ധിതമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttam AnandJharkhand Judge
News Summary - Jharkhand judge death case: 2 accused drivers sentenced to life imprisonment till death
Next Story