പ്ലസ് വൺ പ്രവേശനം നേടി ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി; ഇനി നന്നായി പഠിക്കുമെന്ന് ജഗർനാഥ് മഹ്തോ
text_fields
ന്യൂഡൽഹി: 'മന്ത്രി വെറു പത്താംക്ലാസല്ലേ' എന്ന പ്രതിപക്ഷത്തിെൻറ ആക്ഷേപത്തിന് ഗംഭീര മറുപടിയുമായി ജാർഖണ്ഡിലെ വിദ്യാഭ്യാസ- മാനവ വിഭവ ശേഷി മന്ത്രി ജഗർനാഥ് മഹ്തോ. പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടികൊണ്ടാണ് മഹ്തോയുടെ മധുരപ്രതികരണം. 53കാനായ ജഗർനാഥ് മഹ്തോ 25 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിെൻറ പഠനം പുനഃരാരംഭിച്ചിരിക്കുകയാണ്. ബൊകാറോ ജില്ലയിലുള്ള ദേവി മഹ്തോ ഇൻറർ കോളജിലാണ് വിദ്യാഭ്യാസ മന്ത്രി പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്.
1995ൽ ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡിന്റെ കീഴിൽ ടെലോയിലെ നെഹ്റു ഹൈസ്കൂളിൽ നിന്നാണ് സെക്കൻഡ് ക്ലാസോടെ മഹ്തോ പത്താംക്ലാസ് പാസായത്. തുടർന്ന് പഠിക്കാനായില്ല. പിന്നീട് ബിഹാറിൽ നിന്ന് പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുള്ള ജാർഖണ്ഡ് ആന്ദോളന്റെ ഭാഗമായി. അതുവഴി രാഷ്ട്രീയത്തിലേക്കെത്തുകയായിരുന്നു. ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ അദ്ദേഹം മരന്തി സ്ഥാനത്തുമെത്തി.
സംസ്ഥാനൃെത്ത വിദ്യാഭ്യാസമന്ത്രി വെറും പത്താംക്ലാസ് ആണെന്നു പരിഹസിച്ച പ്രതിപക്ഷത്തിനും പൊതുജനത്തിനോടും പഠിച്ചുകൊണ്ടിരിക്കുക എന്നതിനപ്പുറം മറ്റെന്തു യോഗ്യതയാണ് ഒരു മന്ത്രിക്ക് വേണ്ടതെന്ന ചോദ്യമാണ് ജഗർനാഥ് മഹാതോ ഉയർത്തുന്നത്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ ഹ്യുമാനിറ്റീസ് പഠിച്ചശേഷം ബിരുദം നേടുകയാണ് മന്ത്രിയുടെ ലക്ഷ്യം.
ജാർഖണ്ഡ് മുക്തി മോർച്ച അംഗമായ ജഗർനാഥ് രണ്ടു തവണ എം.എൽ.എ ആയിട്ടുണ്ട്. ഹേമന്ത് സോറൻ മുഖ്യമന്ത്രി ആയപ്പോൾ വിദ്യാഭ്യാസമന്ത്രി ആയി മഹാതോ ചുമതലയേറ്റു. അതോടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ യോഗ്യത ചോദ്യംചെയ്തു പ്രതിപക്ഷം ആരോപണമുന്നയിച്ചു തുടങ്ങിയത്.
ജാർഖണ്ഡിൽ ജഗർനാഥ് മാത്രമല്ല പത്താംക്ലാസുകാരായി ഉള്ളത്. ആരോഗ്യമന്ത്രി ബന്ന ഗുപ്ത, ഗതാഗത മന്ത്രി ചംപായ് സോറൻ, സാമൂഹിക ക്ഷേമ മന്ത്രി ജോബ മാഞ്ചി, തൊഴിൽമന്ത്രി സത്യാനന്ദ് ഭോക്ത എന്നിവരും പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളവരാണ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ പതിനൊന്നംഗ മന്ത്രിസഭയിൽ എട്ടുപേരും എട്ടാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിൽ വിദ്യാഭ്യാസമുള്ളവരാണ്. മൂന്നു മന്ത്രിമാർക്കു മാത്രമാണ് ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.