ആൾക്കൂട്ട കൊല: പ്രതിപക്ഷവും മൗനത്തിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഝാർഖണ്ഡ് വിദ്വേഷക്കൊലക്കു മുന്നിൽ ഭരണ, പ്രതിപക്ഷ പ ാർട്ടികൾക്ക് കുറ്റകരമായ മൗനം. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് വിക ാരനിർഭരമായി സംസാരിച്ചതിനപ്പുറം, വിവിധ പ്രതിപക്ഷ പാർട്ടികൾ ഇൗ വിഷയം അർഹിക്കു ന്ന ഗൗരവത്തോടെ പാർലമെൻറിൽ ഉന്നയിച്ചുകണ്ടില്ല. പ്രധാനമന്ത്രി, ഝാർഖണ്ഡ് മുഖ്യമന ്ത്രി എന്നിവർ വിദ്വേഷക്കൊല കണ്ടില്ലെന്നു നടിച്ചു.
രാഷ്ട്രപതി നടത്തിയ പാർലമെ ൻറ് പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കിടയിൽ പല വിഷയങ്ങളും ഉയർന്നുവന്നെങ്കി ലും ലോക്സഭയിൽ ഝാർഖണ്ഡ് സംഭവം ഉയർന്നതുതന്നെയില്ല. വിവിധ ഭരണ, പ്രതിപക്ഷ പാർട്ടി നേതാക്കൾ സഭയിൽ സംസാരിച്ചതാണ്. തീവ്ര ഹിന്ദുത്വത്തിനും മൃദു ഹിന്ദുത്വത്തിനുമിടയിലെ പുതിയ രാഷ്ട്രീയ കാലാവസ്ഥക്കിടയിൽ പ്രതിപക്ഷ ദൗർബല്യവും മാറുന്ന രാഷ്ട്രീയ സമീപനങ്ങളും വ്യക്തമാക്കുന്നതുകൂടിയായി പാർലമെൻറിലെ മൗനം.
കോൺഗ്രസ്, ബി.എസ്.പി, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി നേതാക്കളൊന്നും ലോക്സഭയിലോ പുറത്തോ വിഷയം ഉന്നയിച്ചില്ല. അതേസമയം, രാജ്യമെമ്പാടും ഏറെ ഉത്കണ്ഠയോടെയാണ് തിങ്കളാഴ്ച ഝാർഖണ്ഡിലെ ക്രൂരത ചർച്ച ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങൾ നിറഞ്ഞു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യവുമായി ‘പുതിയ ഇന്ത്യ’യെക്കുറിച്ച് സർക്കാർ സ്വപ്നം വിളമ്പുന്നതിനിടയിലാണ് ഝാർഖണ്ഡ് സംഭവമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊലീസ് തബ്രീസിനെ ചികിത്സിക്കാനോ കാണാനോപോലും അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ
റാഞ്ചി: ഝാർഖണ്ഡ് ആൾക്കൂട്ട കൊലയിൽ പൊലീസിെൻറ വീഴ്ച സമ്മതിച്ച അധികൃതർ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തതിന് പുറമെയാണിത്. ഗൗരവതരമായ ആക്രമണം നടന്നിട്ട് ഉന്നതങ്ങളിൽ റിപ്പോർട്ട് ചെയ്തില്ല, സംഭവം നടന്ന ദിവസംതന്നെ ആൾക്കൂട്ട ആക്രമണ കേസ് എടുത്തില്ല എന്നീ കാരണങ്ങൾക്കാണ് ഉദ്യോഗസ്ഥരായ ചന്ദ്രമോഹൻ ഒറോൺ, ബിബിൻ ബിഹരി എന്നിവരെ സസ്പെൻഡ് ചെയ്തതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രാജ്യമെങ്ങും വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് അറസ്റ്റും സസ്പെൻഷനും. ഒരു പ്രതിയെ തിരയുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ, പൊലീസ് കസ്റ്റഡിയിലായിരുന്ന തബ്രീസിനെ ചികിത്സിക്കാനോ കാണാനോപോലും അനുവദിച്ചിരുന്നില്ലെന്നും ആശുപത്രിയിൽ എത്തിക്കുന്നതിനും എത്രയോ മുമ്പുതന്നെ യുവാവ് മരിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. ചികിത്സ നിഷേധിച്ച പൊലീസുകാർക്കും ഡോക്ടർമാർക്കുെമതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
നവവരനായ തബ്രീസ് ജാംഷഡ്പുരിൽനിന്ന്, സ്വദേശമായ സരായ്ഖേലയിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകവെയാണ് ആൾക്കൂട്ടത്തിെൻറ ആക്രമണത്തിനിരയായത്. ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച്, വീടിെൻറ അഞ്ചു കിലോമീറ്റർ അകലെവെച്ചായിരുന്നു ആക്രമണം. തൂണിൽ കെട്ടിയിട്ട് മണിക്കൂറുകളോളം ഭീകരമർദനത്തിനിരയായ തബ്രീസിനോട് ജയ് ശ്രീരാം, ജയ് ഹനുമാൻ എന്നിങ്ങനെ വിളിക്കാൻ ആവശ്യപ്പെടുന്നത് വിഡിയോയിലുണ്ടായിരുന്നു. ‘‘മുസ്ലിമായതുകൊണ്ടാണ് എെൻറ ഭർത്താവിനെ ഇങ്ങനെ കൊന്നുകളഞ്ഞത്. ബന്ധുക്കളൊന്നും ഇല്ലാത്ത തനിക്ക് അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് നീതികിട്ടണം’’ -തബ്രീസിെൻറ പത്നി ഷാഹിസ്ത പർവീൻ കണ്ണീരോടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.