ഝാർഖണ്ഡ് ആൾക്കൂട്ട കൊല; 11 പേർ അറസ്റ്റിൽ; ചികിത്സ വൈകിച്ചതും അന്വേഷിക്കും
text_fieldsറാഞ്ചി: മോഷണക്കുറ്റമാരോപിച്ച് യുവാവിനെ ആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാ ലുപേർ കൂടി അറസ്റ്റിൽ. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. സരായ്ഖേല സദർജില്ലയിൽ ജൂൺ 18നാണ് തബ്രി സ് അൻസാരിയെന്ന 24കാരനെ ആൾക്കൂട്ടം കെട്ടിയിട്ട് ‘ജയ് ശ്രീരാം’, ‘ജയ് ഹനുമാൻ’ വിളിപ്പിച്ച് മണിക്കൂറോളം മർദിക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലിരിക്കെ രണ്ടു ദിവസത്തിനു ശേഷമാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സ വൈകിച്ചതിനെ തുടർന്ന് തബ്രിസ് മരണത്തിന് കീഴടങ്ങി. സംഭവത്തെ തുടർന്ന് രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
ആശുപത്രിയിലെത്തിച്ചിട്ടും തബ്രിസിന് ചികിത്സ വൈകിപ്പിച്ചെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ഇതിൻെറ പശ്ചാത്തലത്തിൽ ചികിത്സ നൽകിയ ഡോക്ടർമാർക്കെതിരെയും അന്വേഷണം നടത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ബുധനാഴ്ച പൊലീസ് ആഭ്യന്തര സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.