ഝാർഖണ്ഡ് ഗോരക്ഷക ഗുണ്ടകൊല: ഭരണകൂട, പൊലീസ് പങ്ക് തുറന്നുകാട്ടി അന്വേഷണ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഝാർഖണ്ഡിലെ ലാത്തേറിൽ മസ്ലൂം അൻസാരിയെയും 12കാരനായ ഇംതിയാസ് ഖാെനയും ഗോരക്ഷകഗുണ്ടകൾ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവത്തിലെ മുഖ്യആസൂത്രകൻ വിനോദ് പ്രജാപതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം നൽകുകയും വേണമെന്ന് വിവിധ മനുഷ്യാവകാശ, സാമൂഹിക, ദലിത് സംഘടനകൾ നടത്തിയ സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. 2016 മാർച്ച് 18ൽ നടന്ന കൊലപാതകത്തിന് മൂന്നുപേർ സാക്ഷികളായുണ്ടായിട്ടും എങ്ങനെയാണ് ഭരണകൂടത്തിെൻറ പിന്തുണയോടെ പൊലീസ് കേസ് നശിപ്പിക്കുന്നതെന്നും വിവരിക്കുന്ന റിപ്പോർട്ട് തിങ്കളാഴ്ച പ്രസ് ക്ലബ് ഒാഫ് ഇന്ത്യയിൽ ഇരകളുടെ ബന്ധുക്കളും അന്വേഷണസംഘത്തിൽപെട്ടവരും കൂടി ചേർന്നാണ് പ്രകാശനം ചെയ്തത്.
പ്രജാപതിയുടെ അറസ്റ്റ് അടക്കം ആറ് ആവശ്യങ്ങളാണ് അന്വേഷണ റിപ്പോർട്ട് മുന്നോട്ട് വെക്കുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ട എട്ടുപേർക്കും ജാമ്യം ലഭിച്ചതിെനതിരെ സുപ്രീംകോടതിയെ സമീപിക്കണം, ക്രിമിനൽ നടപടി നിയമത്തിലെ 164 ാം വകുപ്പ് പ്രകാരം ആരോപണവിധേയരുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, മർദനം, അന്യായമായി തടഞ്ഞുവെക്കൽ, ആയുധങ്ങൾ ഉപയോഗിക്കൽ, മതവൈരം വളർത്തൽ എന്നിവക്കുള്ള വകുപ്പുകൾ കൂടി ആരോപണവിധേയർെക്കതിരെ ചുമത്തണം, എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയ പൊലീസ് ഉദ്യോഗസ്ഥർെക്കതിരെ നടപടി എടുക്കണം തുടങ്ങിയവയാണ് ആവശ്യങ്ങൾ.
തള്ളിക്കളയാൻ കഴിയാത്ത സാക്ഷിമൊഴിയുള്ളതാണ് ഇൗ കേസ് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കുറഞ്ഞത് മൂന്ന് പേരെങ്കിലും ഇൗ അതിക്രമത്തിന് സാക്ഷികളായിരുന്നു. അക്രമകാരികളിൽ പലരെയും പേര് സഹിതം ഇവർക്ക് തിരിച്ചറിയാം. പശുവ്യാപാരം നിർത്തിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ആക്രമികൾ മുമ്പും ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും പൊലീസ് ഇതിെൻറ അടിസ്ഥാനത്തിലല്ല അന്വേഷിച്ചത്. കുറ്റവാളികൾക്കെതിരെ അനുയോജ്യ വകുപ്പുകൾ ചുമത്താത്തത് കേസിനെ ദുർബലപ്പെടുത്തി. ഇതിെൻറ ഫലമായാണ് ഒരു ആരോപണവിധേയന് ഝാർഖണ്ഡ് ഹൈകോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ ഇടയായത്. കൊല്ലപ്പെട്ട മസ്ലൂമിെൻറ സഹോദരൻ മനോവർ അൻസാരി, കൊല്ലപ്പെട്ട ഇംതിയാസ് ഖാെൻറ പിതാവ് ആസാദ് ഖാൻ, മസ്ലൂമിെൻറ സുഹൃത്തായ മുഹമ്മദ് നിസാമുദ്ദീൻ എന്നിവരാണ് ദൃക്സാക്ഷികൾ. പശുക്കളുമായി പോയ മസ്ലൂമിനെയും ഇംതിയാസിനെയും തട്ടിക്കൊണ്ടുപോയത് അറിഞ്ഞാണ് ഇവർ സംഭവസ്ഥലത്ത് എത്തിയത്.
ആക്രമികൾ എണ്ണത്തിൽ കൂടുതലായിരുന്നതിനാൽ ഭയന്ന് അടുക്കാതെ ഒളിഞ്ഞിരുന്ന ഇവരുടെ കൺമുന്നിലായിരുന്നു അടിച്ച് അവശരാക്കിയ രണ്ടുപേരെയും പാതിജീവനോടെ കെട്ടിത്തൂക്കിയത്.
പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ അജിത് സാഹി, അഡ്വക്കറ്റ് പ്രശാന്ത് ഭൂഷൺ, പരഞ്ജോയ് തക്കൂർത്ത, വനജ്യോത്സന, ഉമർ ഖാലിദ്, ഇരകളുടെ അടുത്തബന്ധുക്കൾ എന്നിവരും സംസാരിച്ചു. അലയൻസ് ഫോർ ജസ്റ്റിസ് ആൻഡ് അക്കൗണ്ടബിലിറ്റി, സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസ്, ദലിത് അമേരിക്കൻ കോയലേഷൻ, ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ, ജാമിയ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷൻ, എൻ.എ.പി.എം, റിഹായീ മഞ്ച്, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്, സൗത്ത് ഏഷ്യൻ സോളിഡാരിറ്റി ഇൻേഷ്യറ്റിവ്, ദ ക്വിൽ ഫൗണ്ടേഷൻ, യുനൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ് എന്നിവയാണ് സ്വതന്ത്രഅന്വേഷണം നടത്തിയ സംഘടനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.