പെൺകുട്ടികൾക്കിടയിലെ ശൈശവ വിവാഹം; ഏറ്റവും കൂടുതൽ ജാർഖണ്ഡിൽ
text_fieldsഡൽഹി:ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഡെമോഗ്രാഫിക് റിപ്പോർട്ടു പ്രകാരം രാജ്യത്ത് പെൺകുട്ടികൾക്കിടയിലെ ശൈശവ വിവാഹംകൂടുതൽ നടക്കുന്ന സംസ്ഥാനം ജാർഖണ്ഡാണ്. ഗ്രാമപ്രദേശങ്ങളിൽ 7.3 ശതമാനവും നഗരങ്ങളിൽ മൂന്ന് ശതമാനവുമാണ്. ദേശിയതലത്തിലെ കണക്കനുസരിച്ച് വിവാഹിതരാകുന്ന പെൺകുട്ടികൾ 5.8 ശതമാനമാണ്.
21 വയസ്സിനു മുമ്പ് പകുതിയിലധികം സ്ത്രീകൾ വിവാഹിതരാകുന്ന സംസ്ഥാനങ്ങളാണ് ജാർഖണ്ഡും(54.6), പശ്ചിമ ബംഗാളും (54.9). ഇത് ദേശീയ ശരാശരിയുടെ 29.5 ശതമാനം വരും.
അതേ സമയം, നാഷണൽ ക്രൈംസ് റെക്കോഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2015ൽ 32ഉം, 2016ൽ 27ഉം,2017ൽ 19ഉം,2018ൽ 18ഉം,2019-20ൽ 15 പേർ വീതവും ദുർമന്ത്രവാദം നടത്തിയതിലൂടെ കൊല്ലപ്പെട്ടു.
ജാർഖണ്ഡിൽ അടുത്തിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീകൊളുത്തി കൊന്നതും, 14 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിതും വിവാദമായിരുന്നു.
രണ്ട് സംഭവങ്ങളെക്കുറിച്ചും ദേശീയ വനിതാ കമ്മീഷനും-ബാലാവകാശ സംരക്ഷണ കമ്മീഷനും അന്വേഷിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.