ഝാർഖണ്ഡിൽ പള്ളിയും വീടുകളും ആക്രമിച്ചു
text_fieldsന്യൂഡൽഹി: ഝാർഖണ്ഡിൽ സംഘ്പരിവാർ പ്രവർത്തകർ പള്ളിക്കും മുസ്ലിം വീടുകൾക്കും നേരെ ആക്രമണം നടത്തി. കോടർമ ജില്ലയിലെ കോൽഗർമ ഗ്രാമത്തിൽ െവള്ളിയാഴ്ച രാത്രി സംഘ്പരിവാർ പ്രവർത്തകർ അഴിച്ചുവിട്ട അക്രമങ്ങളെ തുടർന്ന് കുടുംബങ്ങൾക്ക് ഡെപ്യൂട്ടി പൊലീസ് കമീഷണർ ഒാഫിസിൽ അഭയം തേടേണ്ടിവന്നു. ശനിയാഴ്ച പുലർച്ച മൂന്നു മുതൽ പൊലീസ് അധികാരികൾക്ക് മുന്നിൽ കുത്തിയിരുന്നിട്ടും അക്രമികളെ പിടികൂടാൻ തയാറാകാത്തതിനാൽ കുടുംബങ്ങൾക്ക് ഗ്രാമങ്ങളിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് സംഘത്തിലുണ്ടായിരുന്ന ഗ്രാമവാസിയായ ഖയ്യൂം മാധ്യമത്തോട് പറഞ്ഞു.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന ന്യൂനപക്ഷ സമുദായാംഗങ്ങൾ ശനിയാഴ്ച പകലൊന്നടങ്കം ഡെപ്യൂട്ടി കമീഷണറുെട ഒാഫിസിന് മുന്നിൽ പ്രതിഷേധം തുടർന്നു. വെള്ളിയാഴ്ച രാത്രി എേട്ടാടെ പള്ളിയിേലക്ക് പടക്കമെറിഞ്ഞ് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ട സംഘം നമസ്കരിക്കാനെത്തിയവരെ മർദിച്ചു. അതിന് ശേഷം വീടുകൾക്കു നേരെ കല്ലേറും തുടങ്ങി. അക്രമം തുടർന്നതോടെയാണ് പുലർച്ച മൂന്നോടെ മുസ്ലിം കുടുംബങ്ങൾ സംരക്ഷണം തേടി പൊലീസിനു മുന്നിലെത്തിയത്.
പതിറ്റാണ്ടുകളായി ഇരുവിഭാഗങ്ങളും വളരെ സൗഹാർദത്തിൽ കഴിയുന്ന കോൽഗർമ ഗ്രാമത്തിൽ ആകെയുള്ള 250 വീടുകളിൽ 20 വീടുകളാണ് മുസ്ലിം സമുദായത്തിേൻറത്. ഏതാനും വർഷം മുമ്പ് ഗ്രാമത്തിലെ മുസ്ലിംകൾ പള്ളിയുണ്ടാക്കാൻ ശ്രമിച്ചപ്പോൾ സംഘ്പരിവാർ പ്രവർത്തകർ അതിനെതിരെ രംഗത്തിറങ്ങി.
ഗ്രാമത്തിൽ ജീവിക്കണമെങ്കിൽ പള്ളിയുടെയും മദ്റസയുടെയും ബാങ്കിെൻറയും നമസ്കാരത്തിെൻറയും കാര്യങ്ങൾ വിസ്മരിക്കണമെന്ന് ബജ്റംഗ്ദൾ പ്രവർത്തകർ ആവശ്യപ്പെട്ടു. അതിനുശേഷം ഗ്രാമത്തിലെത്തുന്ന കുടിവെള്ളം മുസ്ലിം വീടുകൾക്ക് വിലക്കിയ സംഘ്പരിവാർ പ്രവർത്തകർ പിന്നീട് സർക്കാർ കിണറിൽനിന്ന് വെള്ളമെടുക്കുന്നതിൽനിന്ന് വീട്ടുകാരെ തടഞ്ഞു. 15 കി. മീറ്റർ ദൂരത്തുനിന്നാണ് ഇവർ വെള്ളം കൊണ്ടുവരുന്നത്.
ഇക്കഴിഞ്ഞ രാമനവമി ഘോഷയാത്രക്കിടയിലും പള്ളിയിൽ അതിക്രമിച്ച് കടന്ന് അക്രമം നടത്തിയിരുന്നു. അതേ സംഘമാണ് വെള്ളിയാഴ്ചയും ആക്രമണം നടത്തിയതെന്ന് ഖയ്യൂം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.