പാക്, ബംഗ്ലാ ദേശീയ ഗാനം പഠിക്കാൻ ആവശ്യപ്പെട്ടു; സ്കൂളിനെതിരെ അന്വേഷണം
text_fieldsറാഞ്ചി: പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികളോട് പാകിസ്താെൻറയും ബംഗ്ലാദേശിെൻറയും ദേശീയഗാനം പഠിക്കാൻ ആവശ്യപ്പെട്ട സ്വകാര്യ സ്കൂളിനെതിെര അന്വേഷണം. സംഭവം വിവാദമായതോടെ സ്കൂൾ അധികൃതർ അടിയന്തരമായി പാഠ്യപദ്ധതി പിൻവലിച്ചു.
ഝാർഖണ്ഡിലെ കിഴക്കൻ സിങ്ബൂം ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. ഒാൺലൈൻ ക്ലാസിനിടെ എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിലെ വിദ്യാർഥികളോട് പാകിസ്താെൻറയും ബംഗ്ലാദേശിെൻറയും ദേശീയഗാനം കാണാതെ പഠിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ദേശീയഗാനത്തിെൻറ വരികളും യുട്യൂബ് വിഡിയോകളും സ്കൂൾ വാട്സ്ആപ് ഗ്രൂപിൽ പങ്കുവെക്കുകയും ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
സംഭവം ശ്രദ്ധയിൽെപ്പട്ടതോടെ മാതാപിതാക്കൾ സ്കൂൾ മാനേജ്മെൻറുമായി ബന്ധപ്പെടുകയായിരുന്നു. പിന്നീട് എം.എൽ.എ അടക്കം സംഭവം ഏെറ്റടുത്തു. തുടർന്ന് ജില്ല ഭരണകൂടം സംഭവം അന്വേഷിക്കാൻ രണ്ടുപേരെ നിയോഗിക്കുകയും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വിദ്യാർഥികളെ ദേശവിരുദ്ധ ഉള്ളടക്കമുള്ള പാഠഭാഗങ്ങൾ പഠിപ്പിച്ച അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് രക്ഷാകർതൃ സമിതി പ്രസിഡൻറ് അജയ് റായ് പറഞ്ഞു.
അതേസമയം സ്കൂൾ മാനേജ്മെൻറിെൻറ നിർദേശം അനുസരിച്ചാണ് വിദ്യാർഥികളെ ഇവ പഠിപ്പിച്ചതെന്നും പൊതു വിവരം എന്ന തരത്തിലായിരുന്നുവെന്നും അധ്യാപകൻ പ്രതികരിച്ചു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ മാപ്പ് പറയുകയും പാഠഭാഗത്തിൽനിന്ന് അവ നീക്കംചെയ്യുകയും ചെയ്തു. സ്കൂളിനെതിരെ ഉയർന്ന ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ജഗന്നാഥ് മെഹ്തോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.