പെരിയാറിന്‍റെ ഓർമകൾ ഉള്ളിടത്തോളം ആർ.എസ്.എസിന് തെക്കേ ഇന്ത്യയിൽ വേരുറപ്പിക്കാനാകില്ലെന്ന് ജിഗ്നേഷ് മേവാനി
text_fieldsചെന്നൈ: പെരിയാറിന്‍റെ ഓർമകൾ ഉള്ളിടത്തോളം നരേന്ദ്ര മോദിക്കോ ആർ.എസ്.എസിനോ തെക്കേ ഇന്ത്യയിൽ കടക്കാനാകില്ലെന്ന് ജിഗ്നേഷ് മേവാനി. ചെന്നൈയില്‍ മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. രാജ്യം വലിയ പ്രതിസന്ധിയെ നേരിടുന്നു. രാജ്യത്തിന്‍റെ മതേതര സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നു. ഇഡിയും സി.ബി.ഐയും ഉൾപ്പെടെയെല്ലാാം ആർ.എസ്.എസ് നിയന്ത്രണത്തിലാണ്. രാഷ്ട്രീയ എതിരാളികളെ നേരിടാൻ സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റുകൾക്ക് കോടികളുടെ നികുതിയിളവ് നൽകുകയാണ്. അംബാനിയുൾപ്പെടെയുള്ള അതിസമ്പന്നർക്ക് മാത്രമാണ് മോദി പ്രഖ്യാപിച്ച നല്ല ദിനങ്ങൾ ലഭിച്ചത്. രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങളിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്നത് മുസ്ലീങ്ങളാണ്. കേരളത്തിലെ മുസ്ലീം ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തിയതിൽ മുസ്ലീം ലീഗിന് നിർണായക പങ്കുണ്ട്. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ ഇതല്ല സ്ഥിതിയെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
മുസ്ലീംലീഗ് രൂപവൽകരണത്തിന്റെ 75 ആംവാർഷികാഘോലോഷങ്ങള്‍ ചെന്നൈയില്‍ തുടരുകയാണ്. കലൈവാണർ അരംഗത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 75 വർഷം കൊണ്ട് മുസ്ലീം ലീഗ് രാജ്യത്തിന്‍റെ മതേതരചേരിയിലെ നിർണായക ശക്തിയായി മാറിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ, ഇടത് പാർട്ടികൾ കേരളത്തിൽ മാത്രമായി ചുരുങ്ങി. മതനിരപേക്ഷ കക്ഷികളുമായി രാജ്യമെമ്പാടുമുള്ള സഖ്യങ്ങൾക്ക് ഒപ്പം മുസ്ലീം ലീഗ് നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ എടുക്കേണ്ട നിലപാടുകൾ പ്രതിനിധി സമ്മേളനത്തിൽ ചർച്ചയാകും. നാളെ രാവിലെ ഒൻപത് മണിയ്ക്ക് 75 വർഷം മുമ്പ് ലീഗ് രൂപവൽകരണം നടന്ന രാജാജി ഹാളിൽ അന്നത്തെ യോഗത്തിന്‍റെ പുനരാവിഷ്കാരം സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് പ്രതിനിധികൾ പ്രതിഞ്ജയെടുക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.