ഈ ദിവസം ഗൗരിയുണ്ടായിരുന്നെങ്കിൽ....
text_fieldsഅന്നത്തെ ആ കൊടും രാത്രിയില്‍ ഇരുട്ടില്‍നിന്ന് പാഞ്ഞുവന്ന അക്രമിയുടെ വെടിയുണ്ടയില്‍ പിടഞ്ഞ് ഗൗരി ലങ്കേഷ് അവസാനിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ജിഗ്നേഷ് മേവാനിയെ അവര്‍ കെട്ടിപ്പിടിച്ച് നെറുകയില്‍ ഉമ്മവെച്ചേനെ. അത്യാഹ്ളാദത്തോടെ, സ്നേഹാതിരേകത്താല്‍ ‘മേനേ..’ എന്നു വിളിച്ചേനെ.ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വഡ്ഗാം മണ്ഡലത്തില്‍ ബി.ജെ.പിയുടെ വിജയ് ചക്രവര്‍ത്തിയെ 18150 വോട്ടുകള്‍ക്ക് അട്ടിമറിച്ച് ത്രസിപ്പിക്കുന്ന വിജയവുമായി നില്‍ക്കുന്ന ജിഗ്നേഷ് മേവാനിയുടെ ആ പഴയ ചിത്രമാണ് സോഷ്യൽ മീഡിയ ഒാർമിക്കുന്നത്.
‘ഈ നിമിഷം നിങ്ങളിവിടെയില്ളെന്ന് വിശ്വസിക്കാനാവുന്നില്ല. എന്‍െറ ചക്കരേ എന്ന് എന്നെയിപ്പോള്‍ മറ്റാരാണ് വിളിക്കുക..? ഈ ദിവസം നിങ്ങളില്ലാത്തതിന്‍െറ വേദന ഞാന്‍ അറിയുന്നു...’’ ഗൗരിയുടെ മരണവാർത്ത വന്നപ്പോൾ ജിഗ്നേഷ് ട്വിറ്ററിൽ കുറിച്ച വാക്കുകളായിരുന്നു ഇത്. ഒപ്പം ഗൗരി ലങ്കേഷ് ജിഗ്നേഷിനെ തോളില്‍ കൈയിട്ട് ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.
ബംഗളൂരുവില്‍ വരുമ്പോഴൊക്കെ ജിഗ്നേഷിന്‍െറ ‘അമ്മ’യായിരുന്നു ഗൗരി ലങ്കേഷ് എന്ന നിര്‍ഭയയായ പത്രപ്രവര്‍ത്തക. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് അക്രമികള്‍ ഗൗരിയെ വെടിവെച്ചു കൊന്നത്. ഗൗരി ലങ്കേഷ് ഏറെ വാല്‍സല്യത്തോടെ സ്വന്തം മക്കളെപ്പോലെയാണ് ജിഗ്നേഷിനെയും കനയ്യ കുമാറിനെയും കണ്ടിരുന്നത്. ഇപ്പോള്‍ ഗൗരി ലങ്കേഷ് ഉണ്ടായിരുന്നുവെങ്കില്‍ എന്തായിരിക്കും അവര്‍ കുറിക്കുക എന്നാണ് ജിഗ്നേഷിെൻറ പഴയ ട്വീറ്റിെൻറ സ്ക്രീൻ ഷോട്ടുമായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
വഡ്ഗാം മണ്ഡലത്തില്‍ മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് മേവാനി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ പിന്‍വലിച്ചു അദ്ദേഹത്തിന് പിന്തുണ നല്‍കുകയായിരുന്നു. ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത ഉന സമരത്തിന്‍െറ നായകനായി രംഗപ്രവേശം ചെയ്തപ്പോള്‍ മുതല്‍ ഗൗരി ലങ്കേഷിന്‍െറ പ്രിയപ്പെട്ട ‘കുട്ടി’യായിരുന്നു ജിഗ്നേഷ്. ഒപ്പം കനയ്യ കുമാറിനെയും തെൻറ മകനെ പോലെ അവർ കരുതി. ഇവർ രണ്ടുപേരും എെൻറ മക്കളാണെന്ന് ഗൗരി ലേങ്കഷ് അഭിമാനത്തോടെ പറയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.