അസമിൽ പൊലീസ് ഭീകരവാഴ്ച നടന്ന സ്ഥലങ്ങളിൽ ജമാഅത്ത്, ജംഇയ്യത്ത് നേതാക്കളെത്തി
text_fieldsഗുവാഹതി: അസമിൽ അനധികൃത താമസക്കാരെ കുടിയൊഴിപ്പിക്കലെന്ന പേരിൽ ന്യൂനപക്ഷങ്ങൾക്കുനേരെ പൊലീസ് നരനായാട്ട് നടന്ന ധോൽപൂരിൽ ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, എസ്.ഐ.ഒ നേതാക്കൾ സന്ദർശനം നടത്തി. പ്രാദേശിക സംഘടനായ എ.ഐ.യു.ഡി.എഫ് എം.എൽ.എമാർക്കൊപ്പം എത്തിയ സംഘടനകളുടെ ദേശീയ, സംസ്ഥാന നേതാക്കൾ ഇരകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ധറാങ് മജിസ്ട്രേറ്റ് പ്രഭതി താവൊസെനെ കണ്ട് ആവശ്യങ്ങളടങ്ങിയ നിവേദനവും സമർപ്പിച്ചു. നിരപരാധികളെന്ന് ബോധ്യമായ ശേഷമേ നഷ്ടപരിഹാരം നൽകാനാവൂ എന്ന് ജില്ല മജിസ്ട്രേറ്റ് പറഞ്ഞു. പുനരധിവസിപ്പിക്കലിനും സമയമെടുക്കും. അതുവരെ താൽകാലിക സൗകര്യം അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ല പൊലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശർമയെയും സംഘം കണ്ടു. നടപടികളിൽ തെറ്റില്ലെന്നായിരുന്നു വിശദീകരണം. ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡൻറ് എസ്. അമീനുൽ ഹസൻ, സെക്രട്ടറി ശാഫി മദനി, എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് സൽമാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.