ജിന്ന ഹൗസ് വിട്ടുനൽകണം –പാകിസ്താൻ
text_fieldsമുംബൈ: നഗരത്തിലെ ജിന്ന ഹൗസിെൻറ ഉടമസ്ഥാവകാശം വിട്ടുതരണമെന്ന് കേന്ദ്ര സർക്കാറിനോട് പാകിസ്താൻ. പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയയാണ് ഇസ്ലാമാബാദിൽ വാർത്ത സമ്മേളനത്തിനിടെ ആവശ്യപ്പെട്ടത്. വിഭജനത്തിെൻറ പ്രതീകമായ ജിന്ന ഹൗസ് പൊളിക്കണമെന്ന മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എ മംഗൾ ലോധ ആവശ്യപ്പെട്ടത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ രാഷ്ട്രപിതാവ് ജീവിച്ച ജിന്ന ഹൗസ് ഏറ്റെടുക്കാനുള്ള താൽപര്യം കാലങ്ങളായി പ്രകടിപ്പിക്കുന്നതാണ്. പാകിസ്താെൻറ ഉടമസ്ഥാവകാശത്തെ ഇന്ത്യ അംഗീകരിക്കണം. ജിന്ന ഹൗസിനെ ഇന്ത്യ സംരക്ഷിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ -നഫീസ് സക്കരിയ പറഞ്ഞു.
അതേസമയം, ജിന്ന ഹൗസിെൻറ അവകാശം ആർക്കെന്നത് തർക്കത്തിലാണ്. പാകിസ്താനു പുറമെ മുഹമ്മദലി ജിന്നയുടെ മകൾ ദിന വാഡിയ, സഹോദരി മറിയമിെൻറ പേരക്കുട്ടികൾ എന്നിവരാണ് അവകാശം ഉന്നയിച്ച് രംഗത്ത് എത്തിയത്. 1939ൽ ജിന്ന ഒപ്പുവെച്ച ഒസ്യത്ത് പ്രകാരം അവകാശം മറ്റൊരു സഹോദരി ഫാത്തിമക്കാണെന്ന നിലപാടാണ് സർക്കാറിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.