ജിന്ന പ്രതിമക്കെതിരെ പ്രതികരിക്കുന്നവർ ഗോഡ്സെ ക്ഷേത്രത്തിനുമെതിരെ രംഗത്തുവരണം -ജാവേദ് അക്തർ
text_fieldsന്യൂഡൽഹി: മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് അലീഗഢ് മുസ്ലിം സർവകലാശാലയിൽ അക്രമം അഴിച്ചുവിട്ട ഹിന്ദു വാഹിനിയെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ.
ജിന്ന അലിഗഡിലെ അധ്യാപകനോ, വിദ്യാർഥിയോ ആയിരുന്നില്ല. അതിനാൽ തന്നെ ജിന്നയുടെ ചിത്രം നീക്കേണ്ടതുണ്ട്. ജിന്നക്കെതിരെ പ്രതികരിക്കുന്നവർ ഗോഡ്സെ ക്ഷേത്രങ്ങൾക്കുമെതിരെ രംഗത്തുവരണമെന്ന് ജാവേദ് അക്തർ ട്വിറ്ററിൽ കുറിച്ചു. അലിഗഢിൽ നടന്ന സംഭവം രാജ്യത്തിന് തന്നെ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ടാണ് അലീഗഢ് മുസ്ലിം സർവകലാശാലയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ സംഘടനയായ ഹിന്ദു യുവവാഹിനി പ്രവർത്തകർ അക്രമം നടത്തിയത്. ജിന്നയുടെ ചിത്രം നീക്കംചെയ്യുമെന്ന് പറഞ്ഞ് ജയ് ശ്രീറാം വിളികളുമായി പ്രവർത്തകർ കാമ്പസിലേക്ക് നടത്തിയ മാർച്ച് വിദ്യാർഥികൾ സംഘടിച്ചു തടഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത്. ഹിന്ദുത്വ പ്രവർത്തകരെ െപാലീസ് നീക്കംചെയ്തെങ്കിലും കാമ്പസിൽ അതിക്രമിച്ചു കയറിയതിനെതിരെ കേസെടുക്കാൻ തയാറായില്ല. ഇതിനെതിെര വിദ്യാർഥി യൂനിയെൻറ നേതൃത്വത്തിൽ പ്രതിഷേധിച്ചപ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസ് അതിക്രമത്തിൽ വിദ്യാർഥി യൂനിയൻ നേതാക്കൾക്ക് പരിക്കേറ്റു.
അതേസമയം, മുഹമ്മദലി ജിന്ന അലീഗഢ് സർവകലാശാല സ്ഥാപിത അംഗമാണെന്ന് സർവകലാശാല അറിയിച്ചു. ഇന്ത്യ വിഭജനത്തിനു മുമ്പുതന്നെ അദ്ദേഹത്തിന് സർവകലാശാല ആജീവനാന്ത അംഗത്വം നൽകിയിരുന്നു. കൂടാതെ, മഹാത്മ ഗാന്ധി, സരോജിനി നായിഡു, ജവഹർലാൽ നെഹ്റു തുടങ്ങിയ നിരവധി പേർക്ക് സർവകലാശാല ആജീവനാന്ത അംഗത്വം നൽകിയിട്ടുണ്ട്. അവരുടെ ചിത്രങ്ങളെല്ലാം കാമ്പസിലുണ്ടെന്നും വൈസ് ചാൻസലറുടെ വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.