പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം ജിയോക്ക് ലഭിക്കുക 500 രൂപ പിഴ
text_fieldsന്യൂഡൽഹി: ദൃശ്യ–ശ്രവ്യ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിന് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോക്ക് 500 രൂപ പിഴ അടക്കേണ്ടി വരും. 1950തിലെ നിയമമനുസരിച്ചാണ് ഇൗ പിഴ ശിക്ഷ ജിയോക്ക് ലഭിക്കുക.
ജിയോക്ക് പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നോ എന്ന് സമാജ്വാദി പാർട്ടി അംഗം നീരജ് ശേഖറാണ് സർക്കാരിനോട് ചോദിച്ചത്. എന്നാൽ ജിയോക്ക് പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രാജ്യവർധന സിങ് റാത്തോഡ് മറുപടി കൊടുത്തു.
റിലയൻസ് ജിയോ അവരുടെ പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത് വൻവിവാദമായിരുന്നു. പ്രതിപക്ഷം ഇത് വലിയ വിഷയമായി പാർലിമെൻറിൽ ഉയർത്തുകയും ചെയ്തു. പ്രധാനമന്ത്രി നോട്ടുകൾ പിൻവലിച്ച തീരുമാനത്തിന് പുറമേ ഇ–വാലറ്റായ പേടിഎമ്മും തങ്ങളുടെ പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചിരുന്നു.
1950തിലെ എബ്ലം ആൻഡ് നെയിം പ്രിവേൻറഷൻ ആക്ട് പ്രകാരമാണ് ഇത്തരം കുറ്റങ്ങൾക്ക് ശിക്ഷ ലഭിക്കുക. ഇൗ ആക്ടിലെ 3 വകുപ്പ് പ്രകാരം കേന്ദ്ര സർക്കാരിെൻറ അനുമതിയില്ലാതെ വിവധ പേരുകളും എംബ്ലവും ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്. ഇൗ കുറ്റത്തിന് പരമാധി ലഭിക്കാവുന്ന ശിക്ഷ 500 രൂപയാണ്. നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.