ശ്രേഷ്ഠ പദവി: ജിയോക്കൊപ്പം അപേക്ഷിച്ച സ്ഥാപനങ്ങളുടെ ഫയലുകൾ കാണാതായി
text_fieldsന്യൂഡൽഹി: ശ്രേഷ്ഠ പദവി ആവശ്യപ്പെട്ട് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനൊപ്പം ഗ്രീൻഫീൽഡ് വിഭാഗത്തിന് അപേക്ഷ നൽകിയ നാല് സ്ഥാപനങ്ങളുടെ ഫയലുകൾ യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷെൻറ (യു.ജി.സി) ആസ്ഥാനത്തുനിന്നു കാണാതായി. വിവരാവകാശ നിയമപ്രകാരം അപേക്ഷയുടെ പകർപ്പ് പരിശോധിക്കാൻ ആവശ്യപ്പെട്ട സമയത്താണ് ഇവ കാണാതായതായി മനസ്സിലായത്.
ഭാരതി എയർടെലിെൻറ സത്യ ഭാരതി ഫൗണ്ടേഷൻ, ഇന്ത്യൻ സ്കൂൾ ഒാഫ് ബിസിനസ് ഹൈദരാബാദ്, മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി പുണെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഹെൽത്ത് ഗാന്ധിനഗർ എന്നിവ നൽകിയ അപേക്ഷകളാണ് കാണാതായത്. 11 സ്ഥാപനങ്ങൾ അപേക്ഷ നൽകിയിരുന്നു. ബാക്കി അപേക്ഷകരുടെ ഫയലുകൾ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.