മഹാസഖ്യത്തിൽ വിള്ളൽ; ബീഹാർ മുൻമുഖ്യമന്ത്രി ജിതിൻ റാം മാഞ്ചി എൻ.ഡി.എയിൽ
text_fieldsബിഹാർ: മുൻമുഖ്യമന്ത്രി ജിതിൻ റാം മാഞ്ചി എൻ.ഡി.എയിൽ തിരിെച്ചത്തി. നിയമസഭ തെരെഞ്ഞടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ തെരഞ്ഞെടുപ്പിൽ കൂടുതൽ ആത്മവിശ്വാസത്തോടെ രംഗത്തിറങ്ങാൻ ജനതാദൾ യുണൈറ്റഡ് നേതാവും നിലവിലെ മുഖ്യമന്ത്രി നിതീഷ്കുമാറിന് സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
മാഞ്ചി നിലവിൽ ഹിന്ദുസ്ഥാൻ ആവാം മോർച്ച എന്ന പേരിൽ സ്വന്തംനിലക്ക് പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കുകയായിരുന്നു.'ജനതാദൾ യുണൈറ്റഡുമായി സഖ്യമുണ്ടാക്കുകയും എൻ.ഡി.എയുടെ ഭാഗമായി മാറുകയും ചെയ്തു. അടുത്ത ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടുന്നതിനെക്കുറിച്ച് നിലവിൽ ഒരു ചർച്ചയും നടന്നിട്ടില്ല'പുതിയ നീക്കത്തെകുറിച്ച് മാഞ്ചി പറഞ്ഞു.
രണ്ടര വർഷം പ്രതിപക്ഷത്ത് ചെലവഴിച്ചതിന് ശേഷം മാഞ്ചി നേരത്തെ മഹാസഖ്യവുമായുള്ള ബന്ധം വിശ്ചേദിച്ചിരുന്നു. മുൻ എംപി പപ്പു യാദവിെൻറ ജൻ അധികാർ പാർട്ടി ഉൾപ്പെടെയുള്ള എൻഡിഎക്കും മഹാസഖ്യത്തിനും പുറത്തുള്ള പാർട്ടികളുമായി ബുധനാഴ്ച നിശ്ചയിച്ചിരുന്ന യോഗവും അദ്ദേഹം മാറ്റിവച്ചിരുന്നു. തുടർന്നാണ് മാഞ്ചി നാടകീയമായി എൻ.ടി.എയിൽ എത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മാഞ്ചി നിതീഷ്കുമാറിനെ കണ്ട് സീറ്റ് പങ്കിടൽ സംബന്ധിച്ച് ചർച്ച നടത്തിയതായി സൂചനയുണ്ട്.
15-20 സീറ്റുകളിൽ മത്സരിക്കാൻ എച്ച്‌എഎം (എസ്) ആഗ്രഹിക്കുന്നു. മാഞ്ചി ഉൾപ്പെടുന്ന മഗധ മേഖലയിലാണ് പാർട്ടിയുടെ കണ്ണ്. എന്നാൽ 10-12 സീറ്റുകൾ നൽകാൻ ജെഡിയു തയ്യാറാണെന്ന് റിപ്പോർട്ടുണ്ട്.'വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എത്ര സീറ്റുകൾ കിട്ടുമെന്നത് ഒരു പ്രശ്‌നമല്ല. സംസ്ഥാനത്തിെൻറ വികസനത്തിനാണ് എൻഡിഎയിൽ ചേരുന്നത്. വികസന പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരോടൊപ്പം പാർട്ടി ഉറച്ചുനിൽക്കും'-ഹിന്ദുസ്ഥാൻ ആവാം മോർച്ച വക്താവ് ഡാനിഷ് റിസ്വാൻ പറഞ്ഞു.
നിലവിൽ പാർട്ടിയുടെ ഏക എം.എൽ.എ മാഞ്ചിയാണ്. പക്ഷേ അദ്ദേഹത്തിെൻറ ദലിത് വിഭാഗങ്ങളിലുള്ള സ്വാധീനം തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാവരുമെന്നാണ് പ്രതീക്ഷിക്കെപ്പടുന്നത്. ബീഹാറിൽ 16 ശതമാനത്തിലധികം ദലിത് വോട്ടർമാരുണ്ട്. 243 അംഗ നിയമസഭയിൽ 40 ഓളം സീറ്റുകൾ ദളിത് സംവരണ സീറ്റുകളാണ്. 2015ൽ ജെ.ഡി.യുവിൽ നിന്ന് രാജിവച്ചാണ് മാഞ്ചി സ്വന്തം പാർട്ടി രൂപീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.