യുദ്ധക്കളമായി കോടതി മുറി; വെടിയുതിർത്തത് 40 റൗണ്ട്, ഗോഗിയുടെ കൊലപാതകത്തിൽ ഞെട്ടിവിറച്ച് തലസ്ഥാനം
text_fieldsന്യൂഡൽഹി: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക കോടതിമുറിയെയും യുദ്ധക്കളമാക്കി മാറ്റിയതോടെ രാജ്യതലസ്ഥാനം അക്ഷരാർഥത്തിൽ ഞെട്ടിവിറച്ചു. ഡൽഹിയെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ട തലവൻ ജിതേന്ദർ ഗോഗിയെ അഭിഭാഷക വേഷത്തിലെത്തിയ എതിരാളികളാണ് വടക്കന്‍ ഡല്‍ഹി രോഹിണിയിലെ കോടതിയിൽ വെടിവെച്ചുെകാന്നത്. സംഭവിക്കുന്നതെന്തെന്ന് മനസ്സിലാകാതെ ആദ്യം പകച്ചുപോയ പൊലീസുകാർ, നിമിഷങ്ങൾക്കകം പ്രത്യാക്രമണം നടത്തി. പരസ്പരം 40 റൗണ്ടോളമാണ് പൊലീസും ഗുണ്ടകളും വെടിയുതിർത്തത്.
ഗോഗിയുടെ എതിരാളികളായ 'ടില്ലു ഗ്യാങ്ങി'ലെ അംഗങ്ങളാണ് കോടതി മുറിയിൽ തോക്കുമായി എത്തി കൃത്യം നടത്തിയത്. രോഹിണിയിലെ ജില്ലാ കോടതിയിലെ 206ാം നമ്പർ മുറിയിലായിരുന്നു വെടിവെപ്പ്. ജഡ്ജിക്കു മുമ്പാകെ ഹാജരാക്കിയ ഗോഗിക്കുനേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഡൽഹി പൊലീസ് തിരികെ അക്രമികളെയും വെടിവെച്ചു. ഗോഗിയടക്കം മൂന്നുപേർ കോടതി മുറിക്കുള്ളിൽ വെടിയേറ്റു മരിച്ചു.
കുപ്രസിദ്ധ കുറ്റവാളിയായ ഗോഗിയെ അതീവ സുരക്ഷയോടെയാണ് പൊലീസ് കോടതിയിലെത്തിച്ചത്. തീഹാർ ജയിലിൽ തടവിൽ കഴിയുേമ്പാളും വ്യവസായികളെ വിളിച്ച് ഭീഷണിപ്പെടുത്തി വൻ തുക തട്ടിയെടുത്ത കേസിലും ആയുധക്കടത്ത് കേസിലുമൊക്കെ പ്രതിയാണ് ഗോഗി. അഞ്ച് മിനിറ്റോളം കോടതി മുറിയിൽ പൊലീസും അക്രമികളും തമ്മിൽ വെടിവെപ്പ് നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതായും ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താന പറഞ്ഞു. ഡൽഹി പൊലീസ് നോർത്തേൺ റേഞ്ച് ജോയിന്‍റ് കമ്മിഷണറോടാണ് സംഭവത്തിൽ റിപ്പോർട്ട് തേടിയത്.
കനത്ത സുരക്ഷ വീഴ്ച
ന്യൂഡൽഹി: തലസ്ഥാന അതിപ്രധാന സുരക്ഷ മേഖലയിൽ കോടതി മുറിയൽ തന്നെ നടന്ന െവടിവെപ്പ് സംഭവത്തിൽ െപാലീസിന് സുരക്ഷ വീഴ്ച. ജഡ്ജി തൊട്ടടുത്ത മുറിയിൽ ഉള്ളപ്പോഴാണ് വെടിവെപ്പുണ്ടാകുന്നത്. ഗേറ്റ് നമ്പർ നാലിലൂടെയാണ് അക്രമി സംഘം കോടതിക്കുള്ളൽ പ്രവേശിച്ചത്.
30 ബോർ, 38 ബോർ തോക്കുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. അഭിഭാഷക വേഷത്തിലെത്തിയതിനാൽ പരിശോധനകളുണ്ടായില്ല. കോടതിയിലെ മെറ്റൽ ഡിറ്റക്ടറുകൾ പ്രവർത്തക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, പൊലീസ് സമയോചിതമായി ഇടെപ്പട്ടുന്നും വിശദ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താന പ്രതികരിച്ചു.
ഡൽഹി ആലിപ്പുർ സ്വദേശിയായ ജിതേന്ദർ ഗോഗിയെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ള തുടങ്ങി 20ലേറെ കേസുകളിൽ പ്രതിയാണ്. ഇയാളെകുറിചച്ച് വിവരം നൽകുന്നവർക്ക് 6.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പൊലസ് കഴിഞ്ഞ വർഷം മാർച്ചിലാണ് പിടികൂടുന്നത്. 2018ൽ ജിതേന്ദർ ഗോഗിയുടെ സംഘാംഗങ്ങൾ ടില്ലു താജ്പുരിയയുടെ സംഘത്തിലെ ഒരാളെ രോഹിണി കോടതിവളപ്പിൽ വച്ചു കൊലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.