ബി.ജെ.പിയിലെത്തിയ ജിതിൻ പ്രസാദ യോഗി ആദിത്യനാഥിന്‍റെ അനുഗ്രഹം തേടിയെത്തി
text_fieldsന്യൂഡൽഹി: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന് 10 ദിവസം പിന്നിട്ടതിന് പിന്നാലെ മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു. സർക്കാറിന്‍റെ ക്ഷേമപദ്ധതികളെ കുറിച്ചും പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും പാർട്ടി സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തതായി ജിതിൻ പ്രസാദ പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ആശീർവാദത്തോടെ ബി.ജെ.പിയിൽ ചേരാനുള്ള അവസരം എനിക്ക് കെവന്നു. എന്‍റെ സ്വന്തം നാട്ടിലേക്കുള്ള ആദ്യ സന്ദർശനമായിരുന്നു ഇത്. ഞാൻ മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങി'-ജിതിൻ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി.ജെ.പി ജിതിൻപ്രസാദയെ മറുകണ്ടം ചാടിച്ചത്. യു.പി.എ സർക്കാറിൽ മന്ത്രിയായിരുന്ന ജിതിൻ സംസ്ഥാനത്തെ പേരുകേട്ട ബ്രാഹ്മണ കുടുംബാംഗമാണ്. ജിതിന്‍റെ വരവോടെ ജാതി വോട്ടുകൾ കൂടി പെട്ടിയിലാക്കാമെന്നാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.