അർബുദത്തിന് കാരണമാവുമെന്ന് ആശങ്ക; രണ്ട് സൺസ്ക്രീനുകൾ തിരിച്ചുവിളിച്ച് ജോൺസൺ & ജോൺസൺ
text_fieldsലണ്ടൻ: അർബുദത്തിന് കാരണമാവുമെന്ന ആശങ്കയെ തുടർന്ന് രണ്ട് സൺസ്ക്രീനുകൾ തിരിച്ചു വിളിച്ച് ജോൺസൺ & ജോൺസൺ. ന്യൂട്രോജിന, അവീനോ ബ്രാൻഡുകൾക്ക് കീഴിലുള്ള അരേസോൾ സൺസ്ക്രീനാണ് വിപണിയിൽ നിന്ന് തിരികെ വിളിച്ചത്. ചില സാമ്പിളുകളിൽ അർബുദത്തിന് കാരണമാവുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ നടപടി.
സാമ്പിളുകളിൽ കുറഞ്ഞ അളവിലുള്ള ബെൻസെനിന്‍റെ സാന്നിധ്യമാണ് കണ്ടെത്തിയത്. അർബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവാണ് ബെൻസെൻ. ഒരു സൺസ്ക്രീനിലും ബെൻസെൻ സാധാരണയായി ഉപയോഗിക്കാറില്ല.
മുൻകരുതലിന്‍റെ ഭാഗമായി നിരവധി അരേസോൾ സൺസ്ക്രീനുകൾ തിരികെ വിളിക്കാനാണ് കമ്പനിയുടെ പദ്ധതി. ന്യൂട്രോജെന ബീച്ച് ഡിഫൻസ്, ന്യൂട്രോജെന കൂൾ ഡ്രൈ സ്പോർട്ട്, ന്യൂട്രോജെന ഇൻവിസിബിൾ ഡെയ്ലി ഡിഫൻസ്,ന്യൂട്രോജെന അൾട്ര ഷീർ, അവീനോ പ്രൊട്ടെക്ട് + റീഫ്രഷ് എന്നീ സൺസ്ക്രീനുകളാണ് വിപണിയിൽ നിന്ന് പിൻവലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.