ജമ്മുകശ്മീരിൽ രണ്ട് പൊലീസുകാർ വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ
text_fieldsശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് പൊലീസുകാർ വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ. കശ്മീരിലെ ഉദംപൂരിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. എ.കെ 47 ഉപയോഗിച്ചാണ് പൊലീസുകാരെ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്.
സോപോരയിൽ നിന്നും തൽവാരയിലേക്ക് പോകുന്നതിനിടെ പൊലീസുകാർ കൊല്ലപ്പെട്ടതെന്ന് എസ്.എസ്.പി അമോദ് അശോക് നാഗ്പുരെ പറഞ്ഞു. രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. സോപാരയിൽ നിന്നും ട്രെയിനിങ്ങിൽ നിന്നും തൽവാരയിലേക്ക് പോവുകയായിരുന്നു പൊലീസുകാർ.
രണ്ടുപേർ വെടിവെപ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെ പൊലീസുകാരൻ സുരക്ഷിതനാണ്. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി ഉദംപൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിലെ മരണത്തിന്റെ കാരണം വെളിപ്പെടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ജമ്മുകശ്മീരിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ സ്പെഷ്യൽ പൊലീസ് ഓഫീസറെ വേവ് മാളിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. 21കാരനായ കമൽദീപ് സിങ്ങിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പിതാവിനോട് പണം കടം ചോദിച്ച് ഫോൺ ചെയ്തതിന് പിന്നാലെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മകന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് ലഫ്റ്റനന്റ് ഗവർണർക്ക് ഉൾപ്പടെ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.