ബനിഹാൾ-ഖ്വാസികുണ്ഡ് തുരങ്കത്തിലൂടെ ആദ്യ ട്രയൽ റൺ വിജയകരം
text_fieldsബനിഹാൾ: ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ബനിഹാൾ -ഖ്വാസികുണ്ഡ് തുരങ്കത്തിലൂടെയുള്ള വാഹനങ്ങളുടെ പരീക്ഷണയോട്ടം വിജയകരമായി നടത്തിയതായി അധികൃതർ. 24 മണിക്കൂർ നീണ്ട ട്രയൽ റൺ വെള്ളിയാഴ്ച രാവിലെ 10ന് അവസാനിച്ചു. പുതുതായി നിർമിച്ച തുരങ്കം കമീഷൻ ചെയ്യുന്നതിന് മുമ്പായി കൃത്യമായ ഇടവേളകളിൽ പരിമിതമായ വാഹന ഗതാഗതത്തിനായി കഴിഞ്ഞ രണ്ടാഴ്ചത്തേക്ക് തുറന്നിരുന്നുവെന്നും അതിനുശേഷമാണ് ട്രയൽ റൺ നടത്തിയതെന്നും നവയുഗ എൻജിനീയറിങ് കമ്പനി ചീഫ് മാനേജർ മുനീബ് തക് പറഞ്ഞു.
2,100 കോടി ചെലവിൽ പത്ത് വർഷമെടുത്ത് നിർമിച്ച 8.5 കിലോമീറ്റർ തുരങ്കം ഇപ്പോൾ പരീക്ഷണ-കമീഷൻ പ്രക്രിയകളിലൂടെ കടന്നുപോവുകയാണെന്നും ഈ മാസം പ്രവർത്തനക്ഷമമാകുമെന്നും അധികൃതർ അറിയിച്ചു. കശ്മീരിനെ രാജ്യത്തിെന്റ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന റോഡിലെ, ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ചക്കും തെന്നിമാറൽ അവസ്ഥക്കും സാധ്യതയുള്ള ജവഹർ തുരങ്കെത്തയും ഷൈതൻ നല്ലയെയും മറികടക്കുന്നതാണ് പുതിയ തുരങ്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.