ജമ്മു കശ്മീരിലെ ബനീഹാൾ-ഖാസിഗുണ്ട് തുരങ്കപാത റെഡി
text_fieldsജമ്മു: ജമ്മു–കശ്മീരിലെ സുപ്രധാന ഗതാഗത പദ്ധതിയായ ബനീഹാൾ-ഖാസിഗുണ്ട് തുരങ്കപാത ഉദ്ഘാടനത്തിന് സജ്ജമായി. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ 2100 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. പാത അന്തിമഘട്ട പരിശോധനയിലാണെന്നും വരുന്ന ആഴ്ചകളിൽ ഗതാഗതത്തിന് തുറക്കുമെന്നും കരാറുകാരായ നവയുഗ എൻജിനീയറിങ് കമ്പനി ചീഫ് മാനേജർ മുനീബ് തക് പറഞ്ഞു.
8.5 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ നിർമാണം 2011ലാണ് തുടങ്ങിയത്. ഇത് തുറക്കുന്നതോടെ ജമ്മുവിലെ ബനിഹാളിനും തെക്കൻ കശ്മീരിലെ ഖാസിഗുണ്ടിനും ഇടയിലുള്ള ദൂരം 16 കിലോമീറ്ററായി കുറയും. തണുപ്പുകാലത്ത് മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗതം ബുദ്ധിമുട്ടാകുന്ന ജവഹർ ടണലിനെയും ഷെയ്താൻ നല്ലയെയും ഒഴിവാക്കിയുള്ളതാണ് പുതിയ പാത.
ഇതോടെ കശ്മീരിനെ രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം സുഗമമാകും. എൻജിനീയറിങ് മികവ് എന്ന് വിശേഷിപ്പിക്കാവുന്ന തുരങ്കപാത ആസ്ത്രിയൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലായിരിക്കും ഇതിെൻറ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.