ഏറ്റുമുട്ടൽ മേഖലകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് കശ്മീർ സർക്കാർ
text_fieldsശ്രീനഗർ: ഏറ്റുമുട്ടൽ മേഖലകളിൽ നിന്ന് ഒഴിഞ്ഞു നിന്ന് സൈന്യത്തോട് സഹകരിക്കണമെന്ന് ജനങ്ങേളാട് ജമ്മു കശ്മീർ സർക്കാർ ആവശ്യെപ്പട്ടു. സൈന്യത്തിനു നേരെ കല്ലെറിയുന്നവർക്കെതിെര ശക്തമായ നടപടിയെടുക്കുമെന്ന ൈസനിക മേധാവി ബിപിൻ റാവത്തിെൻറ മുന്നറിയിപ്പ് കണക്കിലെടുത്താണ് സർക്കാറിെൻറ ആവശ്യം.
ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശത്തേക്ക് പോകുകയോ കൂട്ടം കൂടി നിൽക്കുകയോ െചയ്യരുതെന്ന് ശ്രീനഗറിലെയും ബുദ്ഗാമിലെയും ഷോപിയാനിലെും പ്രാദേശിക ഭരണകൂടം അറിയിച്ചു. ജനങ്ങൾക്ക് അപകടം പറ്റാതിരിക്കാനും ജീവൻ നഷ്ടമാകാതിരിക്കുന്നതിനും വേണ്ടിയാണ് മുന്നറിയിപ്പെന്ന് ഭരണകൂടം അറിയിച്ചു.
ഏറ്റുമുട്ടൽ മേഖലകളിലെല്ലാം മൂന്നു കിലോമീറ്റർ ദൂരപരിധിയിൽ ജനങ്ങൾ കൂട്ടം കൂടുന്നതും യാത്രചെയ്യുന്നതും മറ്റും തടഞ്ഞിട്ടുണ്ട്. എന്നാൽ ആംബുലൻസുകളുടെ യാത്രക്കും ഡോക്ടർമാർ,നഴ്സുമാർ തുടങ്ങിയ മെഡിക്കൽ പാരാമെഡിക്കൽ ജീവനക്കാർക്കും സർക്കാർ ജീവനക്കാർക്കും തടസമില്ലാതെ സഞ്ചരിക്കാം. ഏറ്റുമുട്ടൽ മേഖലകളിൽ നിയമാനുസൃതമല്ലാതെ കൂട്ടം ചേരുന്നതിനെതിെര നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് പൊലീസും ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ മേഖലകളിൽ ൈസന്യത്തിന് നേരെ നാട്ടുകാരുടെ കല്ലേറുണ്ടായതിനാൽ സൈനികർക്ക് പരിക്കേൽക്കുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് സൈന്യത്തിെൻറ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സൈനിക മേധാവി താക്കീത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.