Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ വീണ്ടും...

അതിർത്തിയിൽ വീണ്ടും പാകിസ്​താ​െൻറ വെടിനിർത്തൽ കരാർ ലംഘനം

text_fields
bookmark_border
അതിർത്തിയിൽ വീണ്ടും പാകിസ്​താ​െൻറ വെടിനിർത്തൽ കരാർ ലംഘനം
cancel

ശ്രീനഗർ: ജമ്മു കശ്​മീരിൽ പാകിസ്​താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഞായറാഴ്​ച രാവിലെ 6:45ന്​ രജൗരി സെക്​ടറിലെ ചിത്തി ബാക്​റി എരിയയിലാണ്​ വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്​. 82 എം.എം, 120 എം.എം മോർട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക്​ ആക്രമണം.

അതേസമയം, പാകിസ്​താ​​​​​െൻറ പ്രകോപനത്തിനെതിരെ ശക്​തമായി ഇന്ത്യ തിരിച്ചടിക്കുന്നുണ്ടെന്നാണ്​ റി​പ്പോർട്ടുകൾ. രജൗരി ഗാർഡിനിൽ ഇന്നലെ പാക്​സ്​താൻ നടത്തിയ ആക്രമണത്തിൽ രണ്ട്​ സാധാരണക്കാർ കൊല്ലപ്പെടുകയും 9 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ പാകിസ്​താ​​​​​െൻറ ഭാഗത്ത്​ നിന്ന്​ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം ഉണ്ടാവുന്നത്​.

പുതിയ സംഭവ വികാസങ്ങളുടെ പശ്​ചാത്തലത്തിൽ നൗഷേരയിലെ 51 സ്​കൂളുകളും മഞ്ചകോട്ടയിലെ 36 സ്​കൂളുകളും അനിശ്​ചിതകാലത്തേക്ക്​ അടച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefireIndia News
News Summary - JK: Pakistan continues to provoke, violates ceasefire in Rajouri
Next Story