ബി.ജെ.പി റാലിയിൽ ഭക്ഷണം പൊലീസ് വണ്ടിയിൽ; അന്വേഷണത്തിന് ഉത്തരവ് -VIDEO
text_fieldsശ്രീനഗർ: കശ്മീരിൽ ബി.ജെ.പി റാലിയിൽ പെങ്കടുത്തവർക്ക് പൊലീസ് വാഹനത്തിൽ ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ വകു പ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തെക്കൻ കശ്മീരിൽ അനന്ത്നാഗ് ലോക്സഭ മണ്ഡലത്തിൽ നടന്ന ബി.ജെ.പി തെരഞ്ഞെട ുപ്പ് റാലിയിലാണ് പൊലീസ് വാഹനത്തിൽ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തത്. ഇതുസംബന്ധിച്ച് 28 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പുറത്തായതോടെയാണ് പൊലീസ് അന്വേഷണത്തിന് നിർബന്ധിതമായത്.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് പെങ്കടുക്കുന്ന റാലിയിൽ സുരക്ഷക്കായി നിയോഗിച്ച വാഹനം ഉപയോഗിച്ചാണ് പാർട്ടി പ്രവർത്തകർക്ക് ഭക്ഷണം വിതരണം ചെയ്തത്. അന്വേഷണത്തിെൻറ ഭാഗമായി വാഹനത്തെയും ഡ്രൈവറെയും പിൻവലിച്ചതായി പൊലീസ് വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.