ബി.ജെ.പി നേതാവിെൻറ കൊലപാതകത്തിന് പിന്നിൽ ലശ്കർ; സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെന്ന് പൊലീസ്
text_fieldsശ്രീനഗർ: കശ്മീരിൽ ബി.ജെ.പി നേതാവ് ശെയ്ഖ് വസീം ബാരിയുടെ കൊലപാതകത്തിന് പിന്നിൽ ലശ്കറെ ത്വയ്യിബയെന്ന് സൂചന. ഇതിനുള്ള തെളിവുകൾ പൊലീസിന് ലഭിച്ചെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകത്തിന് തൊട്ട് മുമ്പുള്ള ഭീകരവാദികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു.
രണ്ട് ഭീകരവാദികളാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിലൊരാൾ പാകിസ്താനിൽ നിന്നുള്ളയാളും മറ്റൊരാൾ കശ്മീർ സ്വദേശിയുമാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ വിശദ പരിശോധന നടത്തുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാളുടെ പേര് ആബിദ് എന്നാണെന്നും ഐ.ജി വിജയകുമാർ പറഞ്ഞു.
നേരത്തെ ജെയ്ശെ-ഇ-മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇൻറലിജൻസ് വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ ലശ്കറെ ത്വയ്യിബയെന്ന് ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.