Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്​മീരിന്​...

ജമ്മുകശ്​മീരിന്​ ഉചിതമായ സമയത്ത്​ സംസ്ഥാന പദവി നൽകുമെന്ന്​ അമിത്​ ഷാ

text_fields
bookmark_border
amit sha said the caa does not have any provision that takes away citizenship of any muslim
cancel

ന്യൂഡൽഹി: ജമ്മുകശ്​മീരിന്​ ഉചിതമായ സമയത്ത്​ സംസ്ഥാന പദവി നൽകുമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. ശനിയാഴ്ച ലോക്​സഭയിലാണ്​ അമിത്​ ഷാ ഇക്കാര്യം അറിയിച്ചത്​. ജമ്മുകശ്​മീരിന്‍റെ പുനഃക്രമീകരണത്തിനുള്ള ഭേദഗതി ബിൽ അവതരിപ്പിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില എം.പിമാർ ഭേദഗതി ബിൽ നിലവിൽ വരു​േമ്പാൾ കശ്​മീരിന്​ സംസ്ഥാന പദവി ലഭിക്കില്ലെന്ന്​ പറയുന്നുണ്ട്​​. എന്നാൽ, ബില്ലിന്‍റെ ലക്ഷ്യം സർക്കാർ നേരത്തെ തന്നെ വ്യക്​തമാക്കിയിട്ടുണ്ട്​. ജമ്മുകശ്​മീരിന്​ തൽക്കാലത്തേക്ക്​ സംസ്ഥാന പദവി ലഭിക്കില്ല. ഉചിതമായ സമയത്ത്​ ജമ്മുകശ്​മീരിന്​ സംസ്ഥാനപദവി തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ജമ്മുകശ്​മീരിന്‍റെ സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന്​​ കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ അമിത്​ ഷായുടെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmir
News Summary - "J&K Will Get Statehood At Appropriate Time": Amit Shah In Lok Sabha
Next Story