കശ്മീരിലെ സ്കൂളുകളിൽ ഗീതയും രാമായണവും നിർബന്ധമാക്കണമെന്ന ഉത്തരവ് പിൻവലിച്ചു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ എല്ലാ സ്കൂളുകളിലും കോളജുകളിലും പൊതു ലൈബ്രറികളിലും ഭഗവത് ഗീതയുടെയും രാമായണത്തിെൻറയും പതിപ്പുകൾ സൂക്ഷിക്കണമെന്ന സർക്കാർ ഉത്തരവ് വിവാദമായതിനെ തുടർന്ന് പിൻവലിച്ചു. സ്കൂൾ വിദ്യാഭ്യാസ വകുപ്പാണ് ഭഗവത് ഗീതയുടെയും രാമായണത്തിെൻറയും ഉർദു പതിപ്പുകൾ വാങ്ങി പൊതുവിദ്യാലയങ്ങളിൽ െവക്കണമെന്ന ഉത്തരവിറക്കിയത്. ഇൗ ഉത്തരവ് പിൻവലിക്കുന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു.
ഒക്ടോബർ നാലിനാണ് ഗീതയുടെയും രാമായണത്തിെൻറയും ഉർദു പതിപ്പുകൾ വാങ്ങി വിദ്യാലയങ്ങളും കോളജുകളും ലൈബ്രറികളും സൂക്ഷിക്കണമെന്ന ഉത്തരവ് പുറത്തിറങ്ങിയത്. ഇത് വൻവിവാദമായിരുന്നു.
സ്കൂളുകളും കോളജുകളും സർക്കാർ ലൈബ്രറികളും തെരഞ്ഞെടുത്ത് ഹിന്ദു മതഗ്രന്ഥങ്ങൾ നിർബന്ധമാക്കുന്നത് എന്തുകൊണ്ടാണെന്നും കശ്മീരിൽ ഭൂരിപക്ഷമുള്ള മറ്റു മതങ്ങൾ ഒഴിവാക്കെപ്പടുന്നുവെന്നും പ്രതിപക്ഷ നേതാവ് ഉമർ അബ്ദുല്ല ആരോപിച്ചിരുന്നു.
68 ശതമാനം മുസ്ലിംകളുള്ള സംസ്ഥാനത്താണ് പൊതുസ്ഥാപനങ്ങളിൽ ഹിന്ദു മതഗ്രന്ഥങ്ങൾ നിർബന്ധമാക്കുന്നതെന്നും ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.