ജെ.കെ.എൽ.എഫ് നേതാവ് യാസീൻ മാലിക് അറസ്റ്റിൽ
text_fieldsശ്രീനഗർ: ജമ്മു –കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവ് യാസീൻ മാലിക് അറസ്റ്റിൽ. വെള്ളിയാഴ്ച പ്രാർഥനക്ക് ശേഷം സെൻട്രൽ ലാൽ ചൗക്കിലെ മയ്സുമ മേഖലയിൽ പ്രതിഷേധ റാലി നടത്താനൊരുങ്ങവെയാണ് മാലികിനെയും അനുയായികളെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതിൽ സർക്കാറിൽ സമ്മർദം ചെലുത്താനാണ് തങ്ങൾ മാർച്ച് സംഘടിപ്പിച്ചതെന്നാണ് ജെ.കെ.എൽ.എഫ് വൃത്തങ്ങൾ പറയുന്നത്.
നേരത്തെ പൊതു സുരക്ഷ ആക്ട് അനുസരിച്ച് സെപ്തംബർ 16ന് അറസ്റ്റിലായ കശ്മീരി മനുഷ്യവകാശ പ്രവർത്തകൻ ഖുറം പർവേസിനെ കഴിഞ്ഞ ബുധനാഴ്ച പൊലീസ് വിട്ടയച്ചിരുന്നു. പർവേസിനെ ഉടൻ മോചിപ്പിക്കമെന്ന് കശ്മീർ ഹൈകോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.