വിദ്യാർഥി സമരം; ജെ.എൻ.യു ഹോസ്റ്റൽ ഫീസ് ഭാഗികമായി കുറച്ചു
text_fieldsന്യൂഡല്‍ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭം അവസാനിപ്പിക ്കാൻ കുത്തെന ഉയർത്തിയ ഫീസ് ഭാഗികമായി കുറച്ച് അധികൃതർ. എന്നാൽ, ഇത് കണ്ണിൽ പൊടിയ ിടുന്ന ഏർപ്പാടാണെന്നും വർധിപ്പിച്ച നിരക്ക് പൂർണതോതിൽ പിൻവലിക്കാതെ പിന്മാറില് ലെന്നും വ്യക്തമാക്കിയ വിദ്യാർഥികൾ സമരം തുടരാനുള്ള തീരുമാനത്തിലാണ്.
രണ്ടുപേര്‍ ക്ക് താമസിക്കാവുന്ന മുറിയുടെ വാടക 300 രൂപയിൽനിന്ന് 150 രൂപയിലേക്കും, ഒരാള്‍ക്ക് താമസി ക്കാവുന്ന മുറിയുടെ വാടക 600 രൂപയിൽനിന്നും 300 രൂപയിലേക്കും കുറക്കാനാണ് തീരുമാനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും സ്കോളർഷിപ് ലഭിക്കാത്തവരുമായ വിദ്യാർഥികൾക്ക് വെള്ളം, വൈദ്യുതി, മറ്റുസേവനങ്ങൾക്കുള്ള നിരക്ക് എന്നിവ 50 ശതമാനമാക്കി കുറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച ചേർന്ന സര്‍വകലാശാല എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തിൽ ഫീസ് കുറക്കാൻ തീരുമാനിച്ചതായി കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം സെക്രട്ടറി ആർ. സുബ്രഹ്മണ്യനാണ് ട്വിറ്ററിൽ വെളിപ്പെടുത്തിയത്. സമരം അവസാനിപ്പിച്ച് വിദ്യാർഥികൾ ക്ലാസുകളിലേക്ക് മടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, വിദ്യാർഥികളെ കാര്യമായി ബാധിക്കുന്ന രണ്ടു മുൻതീരുമാനങ്ങളിൽ മാറ്റമില്ല. മെസ് സെക്യൂരിറ്റി ഫീസ് 5500 രൂപയായിരുന്നത് 12,000 രൂപയാക്കിയത് പിൻവലിക്കുകയോ കുറക്കുകയോ ചെയ്തില്ല. ഇതാദ്യമായി ചുമത്തിയ 1700 രൂപയുടെ പ്രതിമാസ േഹാസ്റ്റൽ ഉപയോഗ നിരക്കും ഭൂരിഭാഗം കുട്ടികൾക്കും അതേപടി നിലനിൽക്കും. വിദ്യാർഥികൾ എതിർത്ത ഡ്രസ്കോഡ്, ഹോസ്റ്റൽ സമയക്രമം എന്നിവ സംബന്ധിച്ച തീരുമാനങ്ങളിലും മാറ്റം വരുത്തിയിട്ടില്ല.
അധികൃതരുടെ തന്ത്രത്തിൽ വീഴില്ലെന്ന് പ്രഖ്യാപിച്ച് ബുധനാഴ്ച രാത്രിയും കാമ്പസിൽ ശക്തമായം സമരം തുടർന്നു. ഫീസ് ഭാഗികമായി കുറച്ചത് തട്ടിപ്പാണെന്ന് ജെ.എൻ.യു അധ്യാപക സംഘടനയായ ജെ.എൻ.യു.ടി.എയും കുറ്റപ്പെടുത്തി. ഫീസ് ഭാഗികമായി കുറച്ചത് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ജെ.എൻ.യു.ടി.എ വ്യക്തമാക്കി. കാമ്പസിൽ രാപ്പകൽ സമരം തുടരുകയാണ്. എ.ബി.വി.പിയുെട നേതൃത്വത്തിൽ യു.ജി.സി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.