ജെ.എൻ.യു ആക്രമണം: മുഖ്യസൂത്രധാരൻ വി.സിയെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല അധ്യാപകർക്കും വിദ്യാർഥികൾക്കും നേരെ നട ന്ന സംഘ്പരിവാർ ആക്രമണത്തിെൻറ മുഖ്യസൂത്രധാരൻ ൈവസ് ചാൻസലർ ജഗദേഷ് കുമാറാണെ ന്ന് കോൺഗ്രസ്. ജഗദേഷ് കുമാറിെന ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹം വി.സി യായ 2016 ജനുവരി 27 മുതല്‍ ജെ.എൻ.യുവിലെ എല്ലാ നിയമനങ്ങളും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണ മെന്നും ജനുവരി അഞ്ചിന് എ.ബി.വി.പി നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കോണ്‍ഗ്രസ് വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു.
കാമ്പസിൽ അക്രമങ്ങൾ നടത്താൻ അനുവദിച്ചതിനും ഗൂഢാലോചനക്കുറ്റത്തിനും ജഗദേഷ് കുമാറിനും സംഘത്തിനുമെതിരെ കേസെടുക്കണം. മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് അക്രമം നടന്നത്. ഡിസംബര്‍ അഞ്ചിലെ അക്രമങ്ങളിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. പൊലീസ് ആക്രമികളെ സഹായിച്ചതായി വ്യക്തമാണ്. ഉത്തരവാദികളായവരെ കണ്ടെത്തണം. അന്യായമായ ഫീസ് വര്‍ധന പിന്‍വലിക്കണം. എട്ടു പേജ് വരുന്ന അന്വേഷണ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറി.
കോണ്‍ഗ്രസ് നേതാക്കളായ സുഷ്മിത ദേവ്, ഡോ. നാസിര്‍ ഹുസൈന്, ഹൈബി ഈഡന്, അഡ്വ. അമൃത ധവാന് എന്നിവരാണ് കാമ്പസ് സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്.
വൈദ്യുതി വിച്ഛേദിച്ച് കാമ്പസിൽ ആക്രമണം നടത്താൻ അധികൃതർ കൂട്ടുനിന്നു. പരിക്കേറ്റ വിദ്യാർഥികള്‍ക്കെതിരെ രണ്ട് എഫ്.ഐ.ആറാണ് രജിസ്റ്റർ ചെയ്തത്. ആക്രമികളെ ആയുധങ്ങളുമായി കാമ്പസിൽ കറങ്ങി നടക്കാൻ പൊലീസ് അനുവദിച്ചു -റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷ തേടി അലീഗഢ് വി.സി
അലീഗഢ്: വിദ്യാർഥികളിൽനിന്നും പുറത്തുനിന്നും ഭീഷണിയുള്ളതിനാൽ തനിക്കും കുടുംബത്തിനും പ്രത്യേക സുരക്ഷയൊരുക്കണമെന്ന അഭ്യർഥനയുമായി അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി വൈസ് ചാൻസലർ. രഹസ്യസ്വഭാവത്തിലുള്ളതെന്ന് പ്രത്യേകം പരാമർശിച്ച കത്ത് ചോർന്നതോടെയാണ് വിവരം പുറത്തായത്. മഞ്ഞുകാല അവധിക്ക് ഡിസംബർ 16ന് പൂട്ടിയ സർവകലാശാല തിങ്കളാഴ്ച തുറക്കാനിരിക്കെയാണ് വി.സി താരിഖ് മൻസൂറിെൻറ അഭ്യർഥന. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് വിദ്യാർഥികൾ ഏറ്റുമുട്ടിയതിന് പിറ്റേദിവസംതന്നെ കോളജ് അടച്ചിരുന്നു. സുരക്ഷ ആവശ്യപ്പെട്ട് ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.