ജെ.എൻ.യു ആക്രമണം: ഗുണ്ടകൾക്ക് കടുത്ത ശിക്ഷ നൽകണം -ഗൗതം ഗംഭീർ
text_fieldsന്യുഡൽഹി: ജെ.എൻ.യുവിൽ ഗുണ്ടകൾ അഴിഞ്ഞാടുകയും വിദ്യാർഥികളേയും അധ്യാപകരേയും മർദിച്ച് പരിക്കേൽപിക്കുകയും ചെയ് ത സംഭവത്തിൽ പ്രതികരണവുമായി മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. ജെ.എൻ.യുവിൽ നടന്ന ആക്രമണം രാ ജ്യത്തിൻെറ ധാർമ്മികതയ്ക്ക് എതിരാണെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു.
‘‘സർവകലാശാല കാമ്പസിൽ നടന്നതുപോലെയുള് ള ആക്രമണങ്ങൾ പൂർണമായും രാജ്യത്തിൻെറ ധാർമികതക്ക് എതിരാണ്. ഏത് പ്രത്യയശാസ്ത്രമാണ് അല്ലെങ്കിൽ ഏത് ചിന്താഗ തിയാണ് എന്നത് വിഷയമല്ല. വിദ്യാർഥികള്‍ ഇത്തരത്തിൽ ഉന്നംവെക്കപ്പെടരുത്. സർവകലാശാലയിൽ പ്രവേശിക്കാൻ ധൈര്യം കാണിച്ച ഈ ഗുണ്ടകൾക്ക് കർശനമായ ശിക്ഷ നൽകേണ്ടതുണ്ട്. ” അദ്ദേഹം ട്വീറ്റ് ചെയ്തു.
Such violence on university campus is completely against the ethos of this country. No matter what the ideology or bent of mind, students cannot be targeted this way. Strictest punishment has to be meted out to these goons who have dared to enter the University #JNU
— Gautam Gambhir (@GautamGambhir) January 5, 2020
ജെ.എൻ.യു കാമ്പസിനകത്ത് ഹോസ്റ്റൽ മുറിയിൽ ഞായറാഴ്ച വൈകീേട്ടാടെയാണ് ആക്രമണം നടന്നത്. മുഖംമൂടിധാരികളായ ഗുണ്ടകൾ നടത്തിയ ആക്രമണത്തിൽ വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ള വിദ്യാർഥികള്‍ക്ക് പരിക്കേറ്റിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സമരം നടത്തുന്ന വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളും കാമ്പസിനുള്ളിലെ എ.ബി.വി.പി പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
50ല്‍ അധികം ആളുകള്‍ ആക്രമണ സംഘത്തിലുണ്ടായിരുന്നതായാണ് വിദ്യാര്‍ഥികള്‍ നൽകുന്ന വിവരം. ഗുണ്ടകൾ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകരെയും ഗുണ്ടകള്‍ തല്ലിച്ചതച്ചെന്ന് വിദ്യാര്‍ഥി യൂണിയൻെറ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് ട്വീറ്റ് ചെയ്തു. എ.ബി.വി.പി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും യൂണിയന്‍ ആരോപിച്ചു.
യൂണിയന്‍ ഭാരവാഹികളടക്കമുള്ള വിദ്യാര്‍ഥികളെ ഇരുമ്പു വടികള്‍ കൊണ്ടാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.